അ​ക്ര​മ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു
Wednesday, April 24, 2019 12:26 AM IST
നെ​ന്മാ​റ: ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ നെ​ന്മാ​റ​യി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സ് ര​ണ്ടു​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ 110 പേ​ർ​ക്കെ​തി​രെ​യാ​ണു കേ​സ്.
യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ണി, അ​നി​ൽ, ശ​ര​ത്, മോ​ഹ​ന​ൻ, ച​ന്ദ്ര​ൻ, പ്ര​ദീ​പ്, ഉ​ണ്ണി​ലാ​ൽ, ശി​വ​ൻ, റ​ഹീം തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 100 പേ​ർ​ക്കെ​തി​രെ​യും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ശി​വ​ൻ, മു​ര​ളി, ജോ​ണി, മൃ​ദു​ൽ, വ​രു​ണ്‍ തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പേ​ർ​ക്കെ​തി​രെ​യു​മാ​ണു കേ​സ്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ന്ന ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 17 പേ​ർ​ക്കു പ​രു​ക്കേ​റ്റി​രു​ന്നു.