ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കോ​ഴ്സ് പ​രി​ശീ​ല​നത്തിനു അപേക്ഷിക്കാം
Thursday, April 25, 2019 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: ക്രി​സ്ത്യ​ൻ, മു​സ്ലീം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കോ​ഴ്സി​ൽ പ​രി​ശീ​ല​നം ന​ല്കും. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രും കു​ടും​ബ​ശ്രീ​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മൂ​ന്നു​മാ​സ​ത്തെ കോ​ഴ്സ് എ​റ​ണാം​കു​ളം നെ​ട്ടൂ​രി​ന​ടു​ത്തെ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​ണ് ന​ട​ക്കു​ക.
താ​മ​സം, ഭ​ക്ഷ​ണം, യൂ​ണി​ഫോം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം സൗ​ജ​ന്യ​മാ​ണ്. എ​സ്എ​സ്എ​ൽ​സി​യാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. 18 വ​യ​സ് മു​ത​ൽ 30 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ​ല്യ യോ​ജ​ന​പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഈ ​കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.
വി​വ​ര​ങ്ങ​ൾ​ക്ക് 8448 382 512, 9446 595 064 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.