അ​ട്ട​പ്പാ​ടി ചു​രം​റോ​ഡി​ൽ മാ​ലി​ന്യനി​ക്ഷേ​പം രൂ​ക്ഷം
Thursday, April 25, 2019 11:02 PM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി ചു​രം​റോ​ഡി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് രൂ​ക്ഷ​മാ​യി. മു​ക്കാ​ലി​മു​ത​ൽ ആ​ന​മൂ​ളി​വ​രെ​യു​ള്ള വ​ള​വു​ക​ളി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​ൽ ശ​ക്തം. രാ​ത്രി​യാ​കു​ന്ന​തോ​ടെ സം​ഘ​മാ​യെ​ത്തി​യാ​ണ് പ​ല​രും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.

മൂ​ന്നു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള വ​ള​വു​ക​ളി​ലാ​ണ് ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റി​ട​ങ്ങ​ളി​ലെ​യും മാ​ലി​ന്യം പ​തി​വാ​യി നി​ക്ഷേ​പി​ക്കു​ന്ന​ത്. ബൈ​ക്കു​ക​ളി​ലും പെ​ട്ടി ഓ​ട്ടോ​ക​ളി​ലു​മെ​ത്തു​ന്ന​വ​രും വ​ഴി​യാ​ത്ര​ക്കാ​രും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രി​ൽ​പെ​ടു​ന്നു.

പ​ത്താം​വ​ള​വി​ലെ വ്യൂ​പോ​യി​ന്‍റി​നു സ​മീ​പം മാ​ല​ന്യം​മൂ​ലം കാ​ഴ്ച​കാ​ണാ​ൻ നി​ല്ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മാ​ലി​ന്യം ചീ​ഞ്ഞു​നാ​റി​യു​ള്ള ക​ടു​ത്ത ദു​ർ​ഗ​ന്ധം യാ​ത്ര​ക്കാ​രെ​യും വ​ല​യ്ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് സി​സി കാ​മ​റ സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ മാ​ലി​ന്യ​നി​ക്ഷേ​പ​ക​രെ പി​ടി​കൂ​ടാ​നാ​കൂ. പ​ത്താം​വ​ള​വി​നു താ​ഴെ​യാ​യി വ​ന​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ലാ​ണ് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്. ഇ​തു നി​യ​ന്ത്രി​ച്ചാ​ലേ അ​ട്ട​പ്പാ​ടി മ​ല​നി​ര​ക​ളെ സം​ര​ക്ഷി​ക്കാ​നാ​കൂ. ഇ​തി​നാ​യി ചു​രം​റോ​ഡി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. എ​ത്ര​യും​വേ​ഗം അ​ധി​കൃ​ത​ർ പ്ര​ശ്ന​പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.