അട്ടപ്പാടി ചു​രം​റോ​ഡ് ശ​ക്തി​പ്പെ​ടു​ത്തി​യി​ല്ല; ബ​ദ​ൽ റോ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Thursday, April 25, 2019 11:06 PM IST
അ​ഗ​ളി: ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​യി​ടി​ച്ചി​ലി​ലും​പെ​ട്ട് ചു​രം റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​രു​ക​യും ആ​ഴ്ച​ക​ളോ​ളം വാ​ഹ​ന​യാ​ത്ര നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണു​നീ​ക്കം ചെ​യ്ത് താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത​ല്ലാ​തെ റോ​ഡി​നെ ബ​ല​പ്പെ​ടു​ത്തു​ന്ന നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളൊ​ന്നും കൈ​ക്കൊ​ണ്ടി​ല്ല.

നി​ല​വി​ലു​ള്ള ചു​രം​റോ​ഡി​ൽ പ​ല​ഭാ​ഗ​ത്തും വി​ള്ള​ൽ രൂ​പ​പെ​ട്ട് അ​പ​ക​ട​നി​ല​യി​ലാ​ണ്. ഇ​നി​യൊ​രു കാ​ല​വ​ർ​ഷ​ത്തെ താ​ങ്ങാ​നു​ള്ള ക​രു​ത്ത് ചു​രം റോ​ഡി​നി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.

ചു​രം​റോ​ഡ് ത​ക​ർ​ന്നാ​ൽ അ​ട്ട​പ്പാ​ടി​ക്കാ​ർ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ടു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ബ​ദ​ൽ റോ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​ച്ചു.

പൂ​ഞ്ചോ​ല-​കു​റു​ക്ക​ൻ​കു​ണ്ടു​വ​ഴി​യു​ള്ള ചി​റ​ക്ക​ൽ​പ്പ​ടി ഗൂ​ളി​ക്ക​ട​വ് റോ​ഡ് ബ​ദ​ൽ റോ​ഡാ​യി ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വ​ഴി​യും വെ​ട്ട​വു​മി​ല്ലാ​തെ പ്ര​ധാ​ന കു​ടി​യേ​റ്റ​മേ​ഖ​ല​യും ആ​ദി​വാ​സി മേ​ഖ​ല​യു​മാ​യ അ​ട്ട​പ്പാ​ടി ഇ​രു​ട്ടി​ൽ ത​പ്പു​ന്പോ​ൾ മാ​ത്ര​മു​ള്ള ശ​ബ്ദ​മാ​യി ബ​ദ​ൽ റോ​ഡ് മാ​റി​ക്ക​ഴി​ഞ്ഞു.

ഇ​നി​യു​മൊ​രു ദു​ര​ന്തം അ​ട്ട​പ്പാ​ടി​യെ തേ​ടി​യെ​ത്തും​മു​ന്പ് അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ക്കും​വി​ധ​മു​ള്ള ഒ​രു മാ​ർ​ഗം അ​നി​വാ​ര്യ​മാ​ണ്. അ​ടി​യ​ന്തി​ര​ഘ​ട്ട​ത്തി​ൽ ഒ​രു ജീ​പ്പ് പു​റ​ത്തു​ക​ട​ക്കാ​ൻ ത​ക്ക​രീ​തി​യി​ലെ​ങ്കി​ലും ബ​ദ​ൽ​റോ​ഡ് വേ​ണം. മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് കൂ​ട്ടി​മു​ട്ടി​ച്ചാ​ൽ ചി​റ​ക്ക​ൽ​പ്പ​ടി ഗൂ​ളി​ക്ക​ട​വ് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കും. നി​ല​വി​ലു​ള്ള ന​ട​പ്പാ​ത​യി​ൽ ചി​ല അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മാ​ത്രം ന​ട​ത്തി​യാ​ൽ ജീ​പ്പ് യാ​ത്ര സാ​ധ്യ​മാ​കും. ബ​സ്, ലോ​റി തു​ട​ങ്ങി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ​ല്ല ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​പ​ക​ട​ഘ​ട്ട​ങ്ങ​ളി​ൽ പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ഒ​രു ഉ​പാ​യ​മാ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.