നൈ​റ്റ് റൈ​ഡേ​ഴ്സ് പ​രി​ശോ​ധ​ന : 119 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
Thursday, April 25, 2019 11:09 PM IST
പാലക്കാട് : മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യി വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച 119 ബ​സ്സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു . 26 വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 1,30000 രൂ​പ പി​ഴ​യാ​ടാ​ക്കി.

ബാ​ക്കി​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ കു​റ്റ​പ​ത്രം ന​ട​പ​ടി​ക​ൾ​ക്കാ​യി സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യി​ലേ​ക്ക് കൈ​മാ​റി. അ​ന്ത​ർ-​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രോ​ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ത്തെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഓ​പ്പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്സ് എ​ന്ന പേ​രി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട് ക​മ്മി​ഷ​ണ​ർ അ​ജി​ത്കു​മാ​ർ , എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ആ​ർ.​ടി.​ഒ പി. ​ശി​വ​കു​മാ​ർ, ആ​ർ.​ടി.​ഒ ടി .​സി.​വി​നേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.