കൂ​ടി​ക്കാ​ഴ്ച 28ന്
Sunday, May 19, 2019 10:43 PM IST
പാല​ക്കാട്: കേ​ര​ള സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ജി​ല്ലാ ഫ്ര​ണ്ട്സ് ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​ർ സേ​വ​ന​ത്തി​ൽ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ താ​ത്ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വ്വീ​സ് ഓ​ഫീ​സ​ർ​മാ​രാ​യി നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച 28ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. അ​പേ​ക്ഷ​ക​ർ വ​യ​സ്സ് തെ​ളി​യി​ക്കു​ന്ന രേ​ഖ, ഗ​വ. സ​ർ​വ്വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​ത് സം​ബ​ന്ധി​ച്ച രേ​ഖ (പെ​ൻ​ഷ​ൻ പേ​യ്മെ​ന്‍റ് ഓ​ർ​ഡ​ർ), ഫ്ര​ണ്ട്സ് ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്തി​പ​രി​ച​യം ഉ​ണ്ടെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ, ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം തെ​ളി​യി​ക്കു​ന്ന രേ​ഖ (അ​ഭി​ല​ഷ​ണീ​യം) എ​ന്നി​വ​യു​ടെ അ​സ്സ​ലും പ​ക​ർ​പ്പു​മാ​യി ക​ല​ക്ട്രേ​റ്റി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9495636111.

നാ​ട്ട​ര​ങ്ങ് ഉ​ണ​ർ​ന്നു

പുതുനഗരം: ക​ല​യു​ടെ സു​വ​ർ​ണ്ണ​പ്ര​ഭ വീ​ണ്ടും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ’നാ​ട്ട​ര​ങ്ങി’​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പെ​രു​വെ​ന്പ് ജി.​ജെ.​ബി. സ്കൂ​ളി​ൽ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ്വ​ഹി​ച്ചു. കെ. ​ബാ​ബു എം.​എ​ൽ.​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ദ്മ​ശ്രീ. ക​ലാ​മ​ണ്ഡ​ലം ശി​വ​ൻ ന​ന്പൂ​തി​രി, പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി, പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല, വി. ​ബാ​ബു, കെ. ​ശി​വ​രാ​മ​ൻ, സി. ​കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ സ്വാ​ഗ​ത​വും എ​സ്. പ്ര​ദോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.