കിഴക്കഞ്ചേരിയിലെ കാട്ടാനശല്യം: അധികൃതരുടേത് സന്ദർശനവും അവലോകനയോഗവും മാത്രമെന്ന്
Sunday, May 19, 2019 10:43 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദ്ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യി​ട്ടു​ള്ള കാ​ട്ടാ​ന​ശ​ല്യ​ത്തി​നെ​തി​രെ ഇ​ട​യ്ക്കി​ടെ ന​ട​ക്കു​ന്ന​ത് വ​നം​വ​കു​പ്പി​ന്‍റെ​യും എം ​എ​ൽ എ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ന്ദ​ർ​ശ​ന​വും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും മാ​ത്ര​മാ​ണെ​ന്ന് ക​ർ​ഷ​ക​രു​ടെ പ​രാ​തി.
മു​ന്പ് ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ന​ട​ക്കാ​തി​രി​ക്കെ, കാ​ട്ടാ​ന​കൂ​ട്ടം നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വീ​ണ്ടും 24 ന് ​യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യാ​യ പു​ല്ലം​പ​രു​ത, പാ​ല​ക്കു​ഴി, പാ​ത്ര​ക​ണ്ടം, ഒ​ള​ക​ര ,കൈ​ത​ക്ക​ൽ ഉ​റ​വ ,ക​ണി​ച്ചി​പ​രു​ത, ,പ​നം​ങ്കു​റ്റി, പോ​ത്തു​ചാ​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ, ഇ​രു​ന്നൂ​റി​ൽ പ​രം തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ്ബ​ർ, പൈ​നാ​പ്പി​ൾ, ഫാ​ഷ​ൻ ഫ്രൂ​ട്ട് തു​ട​ങ്ങി തോ​ട്ട​ങ്ങ​ളി​ലെ​ല്ലാം വി​ള​ക​ളൊ​ന്നും ശേ​ഷി​ക്കാ​ത്ത വി​ധ​മാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.
കൃ​ഷി നാ​ശം സം​ബ​ന്ധി​ച്ച് പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​രു​ന്പോ​ൾ വ​നം വ​കു​പ്പ് സ്ഥ​ലം പ​രി​ശോ​ധി​ച്ച് പോ​കും. ക​ർ​ഷ​ക പ്ര​തി​ക്ഷേ​ധം ശ​ക്തി​പ്പെ​ടു​ന്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി സ്ഥ​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങും. ഇ​തി​നി​ട​ക്കാ​ണ് അ​വ​ലോ​ക​ന യോ​ഗം ന​ട​ക്കു​ന്ന​ത്. 2018 ജൂ​ലാ​യ് ഒ​ന്നി​ന് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്ന പ്ര​ദ്ദേ​ശ​ങ്ങ​ളി​ൽ സോ​ളാ​ർ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ക്കാ​നും സെ​ൻ​സ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.
എം ​എ​ൽ എ ​ക്കു പു​റ​മെ പീ​ച്ചി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ന ന​ശി​പ്പി​ച്ച സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു ആ​ന നി​യ​ന്ത്ര​ണ മാ​ർ​ഗ്ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ച്ച​ത്.​ഈ തീ​രു​മാ​നം പൂ​ർ​ണ്ണ​മാ​യും ന​ട​പ്പാ​ക്കാ​തെ ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴാ​ണ് വീ​ണ്ടും അ​വ​ലോ​ക​ന യോ​ഗം ന​ട​ക്കു​ന്ന​ത്.
കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങു നി​ർ​മ്മി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​ന് എം ​എ​ൽ എ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ​ന​പാ​ല​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു.
ആ ​തീ​രു​മാ​ന​വും ല​ക്ഷ്യം ക​ണ്ടി​ല്ല. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന ഉ​റ​പ്പു​ക​ളും ആ​വി​യാ​യി പോ​യി.
കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ൻ പ​നം​കു​റ്റി പ്ര​ദ്ദേ​ശ​ത്ത് ഉ​ട​ൻ സോ​ളാ​ർ വേ​ലി നി​ർ​മ്മി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വ​നം​വ​കു​പ്പ് മ​ന്ത്രി ക​ർ​ഷ​ക​രു​ടെ നി​വേ​ദ​ക​സം​ഘ​ത്തി​ന് ന​ൽ​കി​യ ഉ​റ​പ്പ്.
മു​ൻ മ​ന്ത്രി കെ.​ഇ.​ഇ​സ്മാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.​ഈ ഉ​റ​പ്പും വ​നം​വ​കു​പ്പ് വി​ഴു​ങ്ങി.
ഇ​ട​ക്കി​ടെ​യു​ള്ള സ്ഥ​ല സ​ന്ദ​ർ​ശ​ന​വും അ​വ​ലോ​ക​ന യോ​ഗ​വു​മ​ല്ലാ​തെ വ​നാ​തി​ർ​ത്തി​യി​ൽ പൂ​ർ​ണ്ണ​മാ​യി സോ​ളാ​ർ വേ​ലി​യും ട്ര​ഞ്ച് കു​ഴി​ക്ക​ലും ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
അ​ത​ല്ലാ​തെ ഇ​ട​ക്കി​ടെ യോ​ഗം കൂ​ടി തീ​രു​മാ​നം എ​ഴു​തി വെ​ച്ച് പോ​കു​ന്ന വി​ള സം​ര​ഷ​ണം ഇ​നി​യും ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​ക്ഷം.