സൂ​ലൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ക​ന​ത്ത പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി
Sunday, May 19, 2019 10:43 PM IST
കോ​യ​ന്പ​ത്തൂ​ർ: സൂ​ലൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ ആ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ നീ​ണ്ട വ​രി​ക​ളി​ൽ ക്ഷ​മ​യോ​ടെ കാ​ത്തു​നി​ന്ന് വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ബൂ​ത്തി​ൽ വൈ​ദ്യു​തി, കു​ടി​വെ​ള്ളം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള 32 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പോ​ലീ​സ്, അ​ർ​ധ സൈ​നീ​ക വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​വ​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ക്ക​ൾ നീ​തം മ​യ്യം സ്ഥാ​നാ​ർ​ഥി മ​യി​ൽ​സ്വാ​മി, എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി ക​ന്ത​സ്വാ​മി എ​ന്നി​വ​ർ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി.