ആം​ഗ​ൻ​വാ​ടി​ക​ൾ ഇനിമുതൽ സ്മാ​ർ​ട്ടാ​കുന്നു
Sunday, May 19, 2019 10:44 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​യും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആം​ഗ​ൻ​വാ​ടി​ക​ളും ഇ​നി​മു​ത​ൽ സ്മാ​ർ​ട്ടാ​കും. ആം​ഗ​ൻ​വാ​ടി​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തോ​ടൈ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തി​യ വ​ഴി​ത്തി​രി​വു​ണ്ടാ​കും. വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ സ​മ​ഗ്ര​ശി​ശു​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി.
കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ക​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. നീ​ന്ത​ൽ​ക്കു​ള​വും പൂ​ന്തോ​ട്ട​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. പ​ത്തു​മു​ത​ൽ 15 സെ​ന്‍റി​ലാ​ണ് പു​തി​യ ആം​ഗ​ൻ​വാ​ടി ഒ​രു​ക്കു​ക. ആം​ഗ​ൻ​വാ​ടി​ക​ളി​ൽ പ​ഠ​ന​മു​റി, വി​ശ്ര​മ​മു​റി, അ​ടു​ക്ക​ള, സ്റ്റോ​ർ എ​ന്നി​വ​യു​ണ്ടാ​കും. ഇ​തി​നു പു​റ​മേ വൃ​ക്ഷ​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള സ്ഥ​ലം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ക​ണ്ടെ​ത്ത​ണം. സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലാ​ത്ത എ​ണ്ണാ​യി​ര​ത്തോ​ളം ആം​ഗ​ൻ​വാ​ടി​ക​ൾ​ക്കാ​ണ് ഇ​തു​കൊ​ണ്ടു​ള്ള ഗു​ണം ല​ഭി​ക്കു​ക.
പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് വ​നി​താ ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ടേ​റ്റി​ൽ​നി​ന്നും അ​നു​വ​ദി​ക്കും. പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ആം​ഗ​ൻ​വാ​ടി​ക​ളു​ടെ ദു​രി​ത​കാ​ലം ഒ​ഴി​യും. മാ​ത്ര​മ​ല്ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കും. മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി, കാ​രാ​കു​റി​ശി, ക​രി​ന്പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി ആം​ഗ​ൻ​വാ​ടി​ക​ൾ​ക്കും ഇ​തു​കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം കി​ട്ടും.