സൂ​ലൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 79.41 ശ​ത​മാ​നം​പേ​ർ വോ​ട്ടു​ചെ​യ്തു
Tuesday, May 21, 2019 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: സൂ​ലൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 79.41 ശ​ത​മാ​നം​പേ​ർ വോ​ട്ടു​ചെ​യ്തു. 1,45,397 പു​രു​ഷന്മാ​രും 1,49,743 സ്ത്രീ​ക​ളി​ൽ 18 ട്രാ​ൻ​സ്ജെ​ന്‍റ​റു​ക​ളു​മാ​ണ് സൂ​ലൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. സൂ​ലൂ​ർ എ​ഡി​എം​കെ എം​എ​ൽ​എ ക​ന​ക​രാ​ജി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് സൂ​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മാ​യ​ത്. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ, ക​ള​ക്ട​ർ രാ​ജാ​മ​ണി എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ​

ആ​ൽ​മ​രം മ​റ്റൊ​രി​ട​ത്തേ​ക്കു പ​റി​ച്ചു​ന​ട്ടു

കോ​യ​ന്പ​ത്തൂ​ർ: ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്താ​റാ​യ 71 വ​യ​സു പ്രാ​യ​മു​ള്ള ആ​ൽ​മ​രം മ​റ്റൊ​രി​ട​ത്തേ​ക്ക് പ​റി​ച്ചു​ന​ട്ടു. കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​വ​ള​പ്പി​ൽ ഏ​തു​നി​മി​ഷ​വും വീ​ഴാ​വു​ന്ന സ്ഥി​തി​യി​ൽ നി​ന്ന ആ​ൽ​മ​ര​മാ​ണ് കാ​ള​പ്പ​ട്ടി​യി​ലേ​ക്കു മാ​റ്റി ന​ട്ട​ത്.ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ സു​ര​ക്ഷ​യെ ക​രു​തി മ​രം​മു​റി​ച്ചു​നീ​ക്കാ​നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​രം പി​ഴു​തെ​ടു​ത്ത് കാ​ള​പ്പെ​ട്ടി​യി​ലെ​ത്തി​ച്ച് ന​ടു​ക​യാ​യി​രു​ന്നു.