പ്രവാ​സി​ക​ൾക്കായി ജി​ല്ലാ​ത​ല ക​മ്മി​റ്റി
Tuesday, May 21, 2019 12:49 AM IST
പാലക്കാട്: ലോ​ക കേ​ര​ള​സ​ഭ സ​മ്മേ​ള​ന തീ​രു​മാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​ര​ത്തി​നാ​യി ജി​ല്ലാ​ത​ല ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ​ക​ല​ക്ട​ർ ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക​ണ്‍​വീ​ന​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, നോ​ർ​ക്ക റൂ​ട്ട്സ് പ്ര​തി​നി​ധി, കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ​ബോ​ർ​ഡ് പ്ര​തി​നി​ധി, സ​ർ​ക്കാ​ർ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന​താ​ണ് ജി​ല്ലാ​ത​ല ക​മ്മി​റ്റി. പ്ര​വാ​സി​ക​ൾ​ക്ക് ക​മ്മി​റ്റി​യി​ലേ​യ്ക്കു​ള്ള പ​രാ​തി​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് ക​ണ്‍​വീ​ന​ർ, പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി സി​വി​ൽ സ്റ്റേ​ഷ​ൻ, പാ​ല​ക്കാ​ട്1 വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം.

ഏ​ക​ദി​ന ശി​ല്പ​ശാ​ല

അ​ഗ​ളി: ഇ​ക്ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ക്കാ​നും ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ന്ന​തി​നു​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ട​ന ഒ​രു​ക്കി​യ ഏ​ക​ദി​ന ശി​ല്പ​ശാ​ല ഐ​ടി​ഡി​പി അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഹെ​റാ​ൾ​ഡ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ണ്‍​സ​ണ്‍ സാം​സ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.