ക​ർ​ശ​ന​ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്
Tuesday, May 21, 2019 10:40 PM IST
കോ​യ​ന്പ​ത്തൂ​ർ: ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും പി​ടി​ച്ചു​പ​റി ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ട്രാ​ൻ​സ്ജെ​ന്‍റ​റു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പു​ന​ല്കി. ന​ഗ​ര​ത്തി​ൽ നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ന്ന ഇ​വ​രു​ടെ ശ​ല്യ​ത്തെ​തു​ട​ർ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.
ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ക്കാ​ർ പ​ണം വാ​ങ്ങു​ക​യും പ​ഴ​സ്, മൊ​ബൈ​ൽ തു​ട​ങ്ങി​യ​വ പി​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യ പ​രാ​തി ശ​ക്ത​മാ​ണ്. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ സം​ഘ​ട​നാം​ഗ​ങ്ങ​ളെ വി​ളി​ച്ച് ച​ർ​ച്ച​ന​ട​ത്തി മു​ന്ന​റി​യി​പ്പു​ന​ല്കി​യ​ത്.

ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ
തു​ട​ങ്ങി

കോ​യ​ന്പ​ത്തൂ​ർ: ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കോ​ർ​പ​റേ​ഷ​ൻ വ​ട​ക്കു​മ​ണ്ഡ​ല​ത്തി​ലെ നാ​ല്പ​താം വാ​ർ​ഡി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലെ വാ​ട്ട​ർ​ടാ​ങ്കു​ക​ളി​ൽ കൊ​തു​കു വ​ള​രാ​തി​രി​ക്കു​ന്ന​തി​നു മ​രു​ന്നൊ​ഴി​ച്ചു.
കാ​ന​ക​ളി​ലും കൊ​തു​കു​മ​രു​ന്ന് അ​ടി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ്ര​സ​ന്ന രാ​മ​സ്വാ​മി, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ഷം​തോ​റും വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് വ​ർ​ഷ​ക്കാ​ല​ത്തു​ത​ന്നെ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ​ന​ട​പ​ടി തു​ട​ങ്ങി​യ​ത്.