തെ​ര​ഞ്ഞെ​ടു​പ്പു മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം വി​ന​യാ​യി; താ​ലൂ​ക്കു​ത​ല വ​ര​ൾ​ച്ച അ​വ​ലോ​ക​ന​യോ​ഗം ന​ട​ന്നി​ല്ല
Tuesday, May 21, 2019 10:40 PM IST
ഷൊ​ർ​ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം വി​ന​യാ​യി. താ​ലൂ​ക്കു​ത​ല വ​ര​ൾ​ച്ച അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്ക് വ​ന്ന​തി​നാ​ലും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​ള്ള​തി​നാ​ലും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കേ​ണ്ട താ​ലൂ​ക്ക് ത​ല വ​ര​ൾ​ച്ചാ അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്താ​തെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.
ഓ​രോ പ്ര​ദേ​ശ​ത്തെ​യും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തെ​പ​റ്റി ച​ർ​ച്ച​ചെ​യ്യാ​നും വേ​ണ്ട തീ​രു​മാ​ന​മെ​ടു​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ല്കാ​ൻ വ​ര​ൾ​ച്ചാ അ​വ​ലോ​ക​ന​യോ​ഗം ഗു​ണ​ക​ര​മാ​കാ​റു​ണ്ട്.
എ​ന്നാ​ൽ ഇ​ക്കു​റി കു​റി തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കാ​യ​തി​നാ​ൽ താ​ലൂ​ക്കു​ത​ല വ​ര​ൾ​ച്ചാ അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യാ​തെ പോ​യ​താ​ണ് കാ​ര്യ​ങ്ങ​ളെ ത​കി​ടം മ​റി​ച്ച​ത.്
ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​ണ് വ​ര​ൾ​ച്ച​യെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും ബ​ദ​ൽ നി​ർ​ദേ​ശം വ​യ്ക്കു​ന്ന​തി​നും അ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​തി​വു​ള്ള​ത്.
ഇ​ത്ത​വ​ണ ഇ​തൊ​ന്നും ന​ട​ക്കാ​തെ വ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും വ​ര​ൾ​ച്ച​യ്ക്കും കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.
മാ​ർ​ച്ചി​ലെ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ വ​ര​ൾ​ച്ച​യെ​പ​റ്റി​യു​ള്ള അ​വ​സാ​ന​വ​ട്ട ച​ർ​ച്ച ന​ട​ന്ന​ത്. പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ ഏ​പ്രി​ലി​ൽ ഇ​തി​ൽ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ങ്ങ​ൾ ന​ട​ക്കു​ക​യു​ണ്ടാ​യി​ല്ല.
വ​ര​ൾ​ച്ച​ക്കാ​ല​ത്ത് മൂ​ന്നും നാ​ലും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ കൂ​ടാ​റു​ണ്ടെ​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ക്കാ​റു​ണ്ട്. രൂ​ക്ഷ​മാ​യി തീ​ർ​ന്ന വ​ര​ൾ​ച്ച​യെ പ്ര​തി​രോ​ധി​ക്കാ​നും ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു.
താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ത്ത​രം അ​വ​ലോ​ക​ന​ങ്ങ​ൾ ന​ട​ക്കു​ക. ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ഏ​പ്രി​ൽ ആ​ദ്യ​വാ​ര​മാ​ണ് അ​ധി​കൃ​ത​ർ ദു​ര​ന്ത​നി​വാ​ര​ണ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
പ്ര​തി​മാ​സം അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് യോ​ഗ​ത്തി​ൽ അ​നു​വാ​ദം ന​ല്കി​യി​രു​ന്നു.
പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നും മ​റ്റു​മാ​ണ് ഈ ​തു​ക ക​ണ്ടെ​ത്തു​ന്ന​തി​ന് അ​നു​വാ​ദം ന​ല്കി​യി​രു​ന്ന​ത്. മേ​ല്പ​റ​ഞ്ഞ തു​ക​യി​ൽ കൂ​ടു​ത​ൽ വ​ന്നാ​ൽ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് എ​ടു​ക്കാ​നും തീ​രു​മാ​ന​മാ​യി​രു​ന്നു.
എ​ന്നാ​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും മ​റ്റും പ്ര​ശ്ന​മാ​യ​തി​നാ​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം വൈ​കു​ക​യും ചെ​യ്തു.
ജി​ല്ല​യി​ൽ ഭൂ​രി​ഭാ​ഗം താ​ലൂ​ക്കു​ക​ളി​ലും ടാ​ങ്ക​ർ​ലോ​റി വ​ഴി​യു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണം നാ​മ​മാ​ത്ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.