ജെ​ല്ലി​പ്പാ​റ​യി​ൽ കു​ന്നി​ടി​ക്ക​ൽ: ത​ഹ​സീ​ൽ​ദാ​രും സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, May 21, 2019 10:40 PM IST
അ​ഗ​ളി: ജെ​ല്ലി​പ്പാ​റ​യി​ൽ പു​ൽ​മേ​ട് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഇ​ടി​ച്ചു നി​ര​ത്തി​യ പ്ര​ദേ​ശം മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​ർ ശി​വ​നാ​രാ​യ​ണ​ൻ, അ​ഗ​ളി വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ഞ്ജു​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ല​ക്്ഷ​ൻ ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞാ​ലു​ട​ൻ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു നി​ജ​സ്ഥി​തി വി​ല​യി​രു​ത്തും. മ​ല​മു​ക​ളി​ൽ ത​ട്ടു​നി​ര​ത്ത​ൽ അ​നു​മ​തി​യി​ല്ലാ​തെ​യാ​യി​രു​ന്നു​വെ​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന എ​ല്ലാ​പ്ര​വൃ​ത്തി​ക​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ സ്ഥ​ല​മു​ട​മ​യ്ക്ക് നി​ർ​ദേ​ശം ന​ല്കി​യ​താ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. റി​സോ​ർ​ട്ട് നി​ർ​മാ​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ് മ​ല​യി​ടി​ച്ച​തെ​ന്നും ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗി​നും ഉ​ദ്ദേ​ശ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ല്കി​യ വി​ശ​ദീ​ക​ര​ണം. ഭൂ​മി സം​ബ​ന്ധ​മാ​യ റി​ക്കാ​ർ​ഡു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സൈ​ല​ന്‍റ് വാ​ലി ബ​ഫ​ർ​സോ​ണി​നോ​ടു ചേ​ർ​ന്നു പ​തി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​ൽ​മേ​ടു​ക​ളും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്തി​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം അ​ര​ങ്ങേ​റു​ന്ന​ത്.ക​ർ​ഷ​ക​ർ കൃ​ഷി ആ​വ​ശ്യ​ത്തി​ന് കൃ​ഷി​യി​ട​ത്തി​ലെ മ​ര​ക്കൊ​ന്പു​ക​ൾ മു​റി​ക്കു​ന്ന​തി​നു​വ​രെ ചി​ല​യി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ർ​ഷ​ക​ർ​ക്കു​നേ​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന അ​ധി​കൃ​ത​ർ വ​ൻ​കി​ട​ക്കാ​ർ ന​ട​ത്തു​ന്ന ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ൾ​ക്കു നേ​രെ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.അ​തേ​സ​മ​യം മു​ണ്ട​ൻ​പാ​റ പു​ൽ​മേ​ട്ടി​ലേ​ക്കു​ള്ള റോ​ഡു​നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഹി​റ്റാ​ച്ചി ക​ഴി​ഞ്ഞ​ദി​വ​സം ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ ഫോ​റ​സ്റ്റ് ഭൂ​മി​യി​ലൂ​ടെ​യാ​ണ് മ​ല​മു​ക​ളി​ലേ​ക്ക് റോ​ഡു​നി​ർ​മാ​ണം ന​ട​ത്തി​യെ​ന്ന് ഒ​മ്മ​ല ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഉ​ദ​യ​ൻ പ​റ​ഞ്ഞു.അ​ട്ട​പ്പാ​ടി​യി​ൽ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​രും അ​റി​യി​ച്ചു.