ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Tuesday, May 21, 2019 10:41 PM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ നി​ർ​മി​ക്കു​ന്ന കു​ന്നം​കാ​ട്ടു​പ​തി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല ജ​ല​വി​ഭ​വ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി നി​രീ​ക്ഷി​ച്ചു. സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ് ബോ​ർ​ഡ് അം​ഗം വി.​മു​രു​ക​ദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജ​യ​ച​ന്ദ്ര​നും ഒ്പ്പ​മു​ണ്ടാ​യി​രു​ന്നു.
പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണ​തോ​തി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യും.
പ​തി​നെ​ട്ടു ദ​ശ​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​ണ് നി​ർ​മാ​ണ​ത്തി​ലു​ള്ള​ത്.
പ​ന്പ് ഹൗ​സ്, ക്ലി​യ​ർ വാ​ട്ട​ർ പ​ന്പ് ഹൗ​സ്, റോ​വാ​ട്ട​ർ പ​ന്പിം​ഗ് മെ​യി​ൻ, പ​ന്പു​സെ​റ്റ് എ​ന്നി​വ​യാ​ണ് ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ നി​ർ​മാ​ണ ഘ​ട​ന.
പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ 1,65,724 പേ​ർ​ക്ക് പ്ര​തി​ദി​നം 70 ലി​റ്റ​ർ കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ര​ണ്ടാം​ഘ​ട്ട​മാ​യി ക​ണ​ക്ക​ൻ​പാ​റ, ചാ​മി​യാ​ർ​ക​ളം, കൊ​ച്ചി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ചു കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നും പ​ദ്ധ​തി​യു​ണ്ട്.

ഉ​ദ്ഘാ​ട​നം ഇ​ന്ന്

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ജി.​എ. എ​ൽ.​പി.​സ്കൂ​ളി​ലെ ഡി​ജി​റ്റ​ൽ ക്ലാ​സ് തി​യ​റ്റ​റി​ന്‍റെ​യും, ലൈ​ബ്ര​റി​ക​ളു​ടെ​യും, രാ​മ​ദാ​സ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന്‍റെ​യും , ന​വീ​ക​രി​ച്ച ഒ​ന്നാം ക്ലാ​സു​ക​ളു​ടെ​യും, സ്മാ​ർ​ട്ട് കി​ഡ്സ് ന​ഴ്സ​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.
വി​ശി​ഷ്ട വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
ഇ​ഫ്ത്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.