പാ​തി​വ​ഴി​യി​ൽ നി​ല്ക്കു​ന്ന ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പു​തി​യ എം​പി​മാ​ർ ഇ​ട​പെ​ട​ണം
Friday, May 24, 2019 11:27 PM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല്ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​യു​ടെ​യും പാ​ത​യി​ലു​ള്ള കു​തി​രാ​ൻ തു​ര​ങ്ക​പാ​ത​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ല​ത്തൂ​രി​ലെ​യും തൃ​ശൂ​രി​ലെ​യും പു​തി​യ എം​പി​മാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.

എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സ​മ്മ​ർ​ദം ശ​ക്ത​മാ​യാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ലെ ത​ന്നെ ആ​ദ്യ​ത്തെ ആ​റു​വ​രി​പ്പാ​ത​യും തു​ര​ങ്ക​പ്പാ​ത​ക​ളും യ​ഥാ​ർ​ഥ്യ​മാ​കൂ. വ​രാ​നി​രി​ക്കു​ന്ന കാ​ല​വ​ർ​ഷ​ത്തി​ൽ കു​തി​രാ​നി​ൽ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന അ​പ​ക​ട​ങ്ങ​ളും കു​തി​രാ​നി​ൽ മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ല്ലാ​താ​കു​ന്ന​തും മു​ൻ​കൂ​ട്ടി​ക​ണ്ടു വേ​ണ്ട​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത്വം ന​ല്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ മു​ൻ​മ​ന്ത്രി വി.​സി.​ക​ബീ​ർ മാ​ഷും പാ​ത​വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പാ​ത​യ്ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി 2005-ൽ ​ആ​രം​ഭി​ച്ച​താ​ണ് വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത വി​ക​സ​നം. 2010-ൽ ​പാ​ത വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ടു. എ​ന്നാ​ൽ ഏ​റ്റെ​ടു​ത്ത എ​ണ്‍​പ​തു​ശ​ത​മാ​നം സ്ഥ​ല​ത്ത് വേ​ഗ​ത്തി​ലു​ള്ള പ​ണി​ക​ൾ ന​ട​ത്താ​ൻ ക​രാ​ർ ക​ന്പ​നി​ക്കും ക​ഴി​ഞ്ഞി​ല്ല. പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ബാ​ങ്കു​ക​ൾ ന​ല്കി​യ ആ​ദ്യ​ഗ​ഡു​ക്ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​രാ​ർ ക​ന്പ​നി ചു​വ​ട്ടു​പ്പാ​ട​ത്ത് പ​തി​നേ​ഴ് ഏ​ക്ക​ർ​തോ​ട്ടം വാ​ങ്ങി അ​വി​ടെ ഓ​ഫീ​സ് തു​ട​ങ്ങി.

എ​ന്നാ​ൽ അ​നു​വ​ദി​ച്ച തു​ക റോ​ഡ് നി​ർ​മാ​ണ​ത്തി​നു ചെ​ല​വ​ഴി​ക്കാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ പി​ന്നീ​ട് ക​രാ​ർ ക​ന്പ​നി​ക്ക് ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യം ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ലും മ​ടി​കാ​ണി​ച്ചു. ഇ​ത് ക​രാ​ർ ക​ന്പ​നി​യെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി.തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഉ​ൾ​പ്പെ​ടെ വാ​ഹ​ന വാ​ട​ക, പ​ണി​ക​ൾ സ​ബ് ക​രാ​ർ ന​ല്കി​യ​വ​ർ​ക്ക് യ​ഥാ​സ​മ​യം പ​ണം കൊ​ടു​ക്കാ​തെ​യു​ള്ള പ​ണി​ക​ൾ സ്തം​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പാ​ത​നി​ർ​മാ​ണം പ​ല​വ​ഴി​ക്കാ​യി മാ​റി. കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ന​ല്കി​യ പ്ര​ഗ​തി ഗ്രൂ​പ്പി​ന് ത​ക്ക​സ​മ​യ​ത്ത് പ​ണം ന​ല്കാ​ൻ പ്ര​ധാ​ന ക​രാ​ർ ക​ന്പ​നി​യാ​യ ക​ഐം​സി​ക്ക് ക​ഴി​ഞ്ഞി​ല്ല.

ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ അ​ധി​ക​മ​ഴ​യോ​ടെ പാ​ത​വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​കു​ടി​ശി​ക കു​റേ​യൊ​ക്കെ കൊ​ടു​ത്ത് ചു​വ​ട്ടു​പ്പാ​ട​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ണി​ക​ൾ ഇ​ഴ​യു​ക​യാ​ണ്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ തു​ര​ങ്ക​പാ​ത​ക​ൾ​ക്കു മു​ന്നി​ൽ മ​ല​യി​ടി​ഞ്ഞ​തി​ന്‍റെ മ​ണ്ണു​പോ​ലും ഇ​പ്പോ​ഴും മാ​റ്റി​യി​ട്ടി​ല്ല. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ കു​തി​രാ​ൻ കു​ന്നി​ൽ ക്ഷേ​ത്രം വ​ഴി​പ​ല​യി​ട​ത്തും വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലും റോ​ഡി​ല്ലാ​താ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

സ​മാ​ന്ത​ര പാ​ത​പോ​ലും ഇ​ല്ലാ​ത്ത ഇ​വി​ടെ റോ​ഡ് ത​ക​ർ​ന്നാ​ൽ ദേ​ശീ​യ​പാ​ത ഇ​ല്ലാ​താ​കും. ക്ഷേ​ത്രം വ​ഴി​യു​ള്ള നി​ല​വി​ലു​ള്ള റോ​ഡെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ താ​ത്പ​ര്യം കാ​ണി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. തു​ര​ങ്ക​പ്പാ​ത​ക​ളു​ടെ സു​ക്ഷാ പ​രി​ശോ​ധ​ന​യും പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​തെ അ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വ​ടു​ന്ന​തും ദു​ര​ന്ത​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കും.