താലൂക്ക് ലൈബ്രറി കെട്ടിടം നിർമാണം: രേ​ഖ​ക​ൾ കൈ​മാ​റി
Friday, May 24, 2019 11:36 PM IST
മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്ക് ലൈ​ബ്ര​റി​ക്ക് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യി സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി. ലൈ​ബ്ര​റി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു സ്ഥ​ലം​വി​ട്ടു​ന​ല്കി​യ പാ​റ​ക്ക​ൽ ഹ​മീ​ദി​ൽ​നി​ന്ന് രേ​ഖ​ക​ൾ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം.​കാ​സിം ഏ​റ്റു​വാ​ങ്ങി.
മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​ആ​ർ.​സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും പു​ര​സ്കാ​ര​വി​ത​ര​ണ​വും ന​ട​ത്തി.
കെ.​എ.​വി​ശ്വ​നാ​ഥ​ൻ, എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​എ​ൻ.​മോ​ഹ​ന​ൻ, കെ​പി​എ​സ് പ​യ്യ​നെ​ടം എ​ന്നി​വ​രാ​ണ് പു​ര​സ്കാ​രം ന​ല്കി​യ​ത്. പി.​അ​ച്യു​ത​നു​ണ്ണി, പി.​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.