രൂ​പ​ത മ​ത​ബോ​ധ​ന സം​യു​ക്ത സ​മ്മേ​ള​നം ന​ട​ത്തി
Sunday, May 26, 2019 12:19 AM IST
പാ​ല​ക്കാ​ട്: പു​തി​യ മ​ത​ബോ​ധ​ന വ​ർ​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് രൂ​പ​ത​യി​ൽ ന​ട​ത്തി​യ മ​ത​ബോ​ധ​ന സം​യു​ക്ത സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശ്വാ​സം ജീ​വി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​വും വി​ശ്വാ​സം കൈ​മാ​റു​ന്ന​തി​ന്‍റെ അ​വ​ബോ​ധ​വും മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്ന് ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു. രൂ​പ​ത മ​ത​ബോ​ധ​ന സെ​ക്ര​ട്ട​റി സി​സ്റ്റ​ർ മ​രി​യ ബ്ലെ​സി സി​എം​സി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 2018-19 വ​ർ​ഷം പ​ത്താം​ക്ലാ​സ് റാ​ങ്ക് ജേ​താ​വ് മെ​റി​ൻ ഡാ​ർ​ളി​നും പ​ന്ത്ര​ണ്ടാം​ക്ലാ​സ് റാ​ങ്ക് ജേ​താ​വ് സ്തു​തി മ​രി​യ​യ്ക്കും കാ​ഷ് അ​വാ​ർ​ഡ് ന​ല്കി.

മ​ത​ബോ​ധ​ന ക്ലാ​സി​ൽ പ​ന്ത്ര​ണ്ടാം വ​ർ​ഷ​വും മു​ട​ങ്ങാ​തെ വ​ന്ന ജോ​യ്സി ജോ​സി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൂ​ടാ​തെ സ​ണ്‍​ഡേ സ്കൂ​ൾ, റെ​ഗു​ല​ർ സ്കൂ​ൾ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ലും വി​ശ്വാ​സ പ​രി​ശീ​ല​ന​വേ​ദി ന​ട​ത്തി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു​കാ​ട്ടി​യ​വ​ർ​ക്കും ബി​ഷ​പ് മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു. റാ​ങ്ക് ജേ​താ​ക്ക​ൾ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മീ​സ് കൊ​ട​ക​ശേ​രി​ൽ സ്വാ​ഗ​ത​വും വി​ശ്വാ​സ പ​രി​ശീ​ല​ന കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് മാ​ത്യു നെ​ടു​ന്പു​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്നു മ​ത​ബോ​ധ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി പൊ​റ​ത്തൂ​ർ മ​ത​ബോ​ധ​ന ക​ല​ണ്ട​ർ അ​വ​ത​ര​ണം ന​ട​ത്തി.