ദേ​ശീ​യ ആ​ദി​വാ​സി​മേ​ള തു​ട​ങ്ങി
Sunday, May 26, 2019 12:19 AM IST
അ​ഗ​ളി: എ​ട്ടാ​മ​ത് ദേ​ശീ​യ ആ​ദി​വാ​സി​മേ​ള​യ്ക്ക് അ​ട്ട​പ്പാ​ടി മ​ട്ട​ത്തു​കാ​ട് ആ​ദി​യി​ൽ തു​ട​ക്ക​മാ​യി. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി സി​വി​ൽ സ​ർ​വീ​സ് നേ​ടി​യ ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്നാ രാ​മ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​നാ​യി. പ്ലാ​ച്ചി​മ​ട ആ​ന്‍റി കൊ​ക്ക​കോ​ള സ​മ​ര​നേ​താ​വ് വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രീ​രേ​ശ​ൻ, പു​തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​ര​വി, ഉൗ​ട്ടി തോ​ടാ​സ് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള വാ​സ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ആ​ദി​വാ​സി ഭൂ​മി, സം​സ്കാ​രം, അ​തി​ജീ​വ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും പാ​ന​ൽ ച​ർ​ച്ച​യും ന​ട​ത്തി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​ദി​വാ​സി ക​ലാ​കാ​ര​ൻ​മാ​ർ ത​ന​താ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ആ​ദി​വാ​സി ഭാ​ഷ​ക​ളി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.