ക​രി​ന്പി​ൻ ജ്യൂ​സ് സ്റ്റാ​ൾ അ​ട​ച്ചു​പൂ​ട്ടി
Sunday, May 26, 2019 12:19 AM IST
അ​ഗ​ളി: അ​ഗ​ളി ഗ​വ. ഹൈ​സ്കൂ​ളി​നു സ​മീ​പം ശു​ചി​ത്വം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​രി​ന്പി​ൻ ജ്യൂ​സ് സ്റ്റാ​ൾ അ​ട​ച്ചു​പൂ​ട്ടി. പൂ​പ്പ​ൽ ബാ​ധി​ച്ച ഉ​പ്പി​ലി​ട്ട നെ​ല്ലി​ക്ക, കാ​ര​റ്റ്, തേ​ൻ നെ​ല്ലി​ക്ക എ​ന്നി​വ ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ഹെ​ൽ​ത്തി കേ​ര​ളാ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മം​ലം​ഘി​ച്ചും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് പി​ഴ ചു​മ​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗ്ഗീ​സ്, സ്ക​റി​യ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​യ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രാ​ത്തെ സെ​മി​നാ​ർ

വ​ട​ക്ക​ഞ്ചേ​രി: ജ​പ്പാ​ൻ ഷോ​ട്ടോ​കാ​ൻ ക​രാ​ത്തെ ഡൊ ​സെ​യ്യു​കാ​യ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രാ​ത്തെ സെ​മി​നാ​ർ നാ​ളെ വ​ട​ക്ക​ഞ്ചേ​രി​യി​ൽ തു​ട​ങ്ങും. വ​ട​ക്ക​ഞ്ചേ​രി ശെ​ൽ​വം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഇ​രു​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​പ്പാ​ൻ ജൂ​നി​യ​ർ നാ​ഷ​ണ​ൽ ടീം ​കോ​ച്ച് സോ​ക്കെ ക​സു​മ​സ​ട​ക്കാ ഹാ​ഷി നേ​തൃ​ത്വം ന​ല്കും. സെ​യ്യു​കാ​യ് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വി. അ​നീ​ഷ് കു​മാ​ർ, കേ​ര​ള ചീ​ഫ് ഇ​ൻ​സ്ട്ര​ക്റ്റ​ർ വി. ​സി. നി​ഖി​ൽ, ഡ​യ​റ​ക്ട​ർ വി​പി​ൻ​ദാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.