സമഗ്ര വികസനത്തിന് പദ്ധതികൾ തയ്യാറാക്കും: വി.കെ. ശ്രീകണ്ഠൻ
Sunday, May 26, 2019 12:19 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി മൂ​ന്ന് യു ​ഡി എ​ഫ് എം ​എ​ൽ എ​മാ​രെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് നി​യു​ക്ത എം ​പി വി ​കെ. ശ്രീ​ക​ണ്ഠ​ൻ. വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കും. ഇ​തി​നാ​യി ആ​ല​ത്തൂ​ർ, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും തൃ​ത്താ​ല ഉ​ൾ​പ്പെ​ടു​ന്ന പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ​യും എം ​പി​മാ​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
യു ​പി എ, ​യു ഡി ​എ​ഫ് സ​ർ​ക്കാ​രു​ക​ൾ ഭ​രി​ക്കു​ന്പോ​ൾ ല​ഭി​ച്ച പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ഴും എ​ടു​ത്തു​പ​റ​യാ​വു​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ജ​യ്ഹോ ജി​ല്ലാ പ​ദ​യാ​ത്ര​യി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. വോ​ട്ട​ർ​മാ​രെ യാ​തൊ​രു​വി​ധ​ത്തി​ലും സ്വാ​ധീ​നി​ച്ചി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ ഒ​രി​ക്ക​ലും ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് നി​ല​നി​ൽ​ക്കാ​നാ​വി​ല്ല. മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​മെ​ന്ന് ചി​ല​ർ കു​പ്ര​ച​ര​ണം ന​ട​ത്തി.
പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് വി​ജ​യം കൈ​വ​രി​ച്ച​ത്. ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി പാ​ക്കേ​ജ് ത​യ്യാ​റാ​ക്കു​മെ​ന്നും ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഷാ​ഫി പ​റ​ന്പി​ൽ എം ​എ​ൽ എ, ​മു​ൻ എം ​എ​ൽ എ ​സി. പി. ​മു​ഹ​മ്മ​ദ്, യു ​ഡി എ​ഫ ജി​ല്ലാ ചെ​യ​ർ​മാ​ൻ എ. ​രാ​മ​സ്വാ​മി, സി. ​ച​ന്ദ്ര​ൻ, പി. വി. രാ​ജേ​ഷ്, സു​മേ​ഷ് അ​ച്യു​ത​ൻ പ​ങ്കെ​ടു​ത്തു