ഡിസിസി ഓഫീസ് അക്രമിച്ച സംഭവം; വ്യാപക പ്രതിഷേധം
Sunday, May 26, 2019 12:19 AM IST
പാലക്കാട്: ജില്ലാ കോൺഗ്ര സ് കമ്മിറ്റിക്കു നേരെ യുണ്ടായ അക്രമണത്തിലും കല്ലേറിലും വ്യാപക പ്രതിഷേ ധം. ആക്രമണത്തെ തുടർന്ന് കോൺഗ്രസ് നേതാക്കൾ, ബിജെപി നേതാ ക്കൾ എന്നിവർ ഓഫീസ് സന്ദർ ശിച്ച് സ്ഥിതി ഗതികൾ വിലയി രുത്തി. ജ​ന​വി​ധി​യി​ൽ നി​ന്നും പാ​ഠം പ​ഠി​ക്കാ​ത്ത സി ​പി എ​മ്മു​കാ​ർ പ്ര​വ​ർ​ത്ത​ക​രെ നി​ല​യ്ക്കു നി​ർ​ത്ത​ണ​മെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റും നി​യു​ക്ത എം ​പി​യു​മാ​യ വി. ​കെ. ശ്രീ​ക​ണ്ഠ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​ജീ​വി​ത​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​വു​ന്ന സി ​പി. എം. ​ഗു​ണ്ട​ക​ളെ വ​ള​ർ​ത്തു​ന്ന നി​ല​പാ​ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ഓ​ഫീ​സി​നു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​നെ കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ക്ര​മ​ത്തെ ജ​ന​ങ്ങ​ൾ അ​പ​ല​പി​ക്കു​ന്നു. ബൈ​ക്ക് ദൂ​രെ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം തൂ​വാ​ല കൊ​ണ്ട് മു​ഖം മ​റ​ച്ച് എ​ത്തി​യ അ​ക്ര​മകാ​രി​ക​ളാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. ഇ​ത് ഡി ​സി സി​യി​ലു​ള്ള സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ചി​ല​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് കൈ​മാ​റും.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ത​ന്‍റെ വീ​ടി​നും ഡി ​സി സി ​ഓ​ഫീ​സി​നും ഏ​ർ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് സം​ര​ക്ഷ​ണം പി​ൻ​വ​ലി​ക്ക​ണം. പൊ​ലീ​സ് സം​ര​ക്ഷ​ണം ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കും. പൊ​ലീ​സ് സം​ര​ക്ഷ​ണം പി​ൻ​വ​ലി​ച്ച് കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണം. ച​ള​വ​റ​യി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ എം.​ബി. രാ​ജേ​ഷി​ന്‍റെ ക​യി​ലി​യാ​ടു​ള്ള വീ​ടി​നു​നേ​ർ​ക്ക് യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം എ​റി​ഞ്ഞെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെന്നും വി. ​കെ. ശ്രീ​ക​ണ്ഠ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ​ൻ.​ശി​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ഭാ​സി, പാ​ല​ക്കാ​ട് മ​ണ്ഡ​ലം അ​ധ്യ​ക്ഷ​ൻ കെ.​വി.​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ നേ​താ​ക്ക​ൾ ഡി​സി​സി ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു.ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​യു​ക്ത എം​പി​യു​മാ​യ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ, പാ​ല​ക്കാ​ട് എം​എ​ൽ​എ ഷാ​ഫി​പ​റ​ന്പി​ൽ മ​റ്റ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു.