പ​ഞ്ചാ​യ​ത്തുകളിൽ നെന്മാ​റ​യും പ​ഴ​യ​ന്നൂ​രും വ​ട​ക്ക​ഞ്ചേ​രി​യും മു​ത​ല​മ​ട​യും മു​ന്നി​ൽ
Sunday, May 26, 2019 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മി​ന്നും​വി​ജ​യം നേ​ടി​യ ര​മ്യ ഹ​രി​ദാ​സി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നെന്മാ​റ​യും പ​ഴ​യ​ന്നൂ​രും വ​ട​ക്ക​ഞ്ചേ​രി​യും മു​ത​ല​മ​ട​യും മു​ന്നി​ൽ.
ലീ​ഡ് കു​റ​വു​ള്ള​ത് നെ​ല്ലി​യാ​ന്പ​തി, ക​ണ്ണ​ന്പ്ര, വ​ര​വൂ​ർ, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ.ഏ​റ്റ​വും ഉ​യ​ർ​ന്ന ലീ​ഡു​ള്ള​തും ഏ​റ്റ​വും കു​റ​ഞ്ഞ ലീ​ഡു​ള്ള​തും നെ·ാ​റ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലാ​ണ്.
ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 56 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​ത് നെന്മാ​റ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് 5813 വോ​ട്ട്. ഏ​റ്റ​വും കു​റ​വും ഇ​തേ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട പാ​വ​ങ്ങ​ളു​ടെ ഉൗ​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ല്ലി​യാ​ന്പ​തി​യി​ൽ​നി​ന്നും 120 വോ​ട്ടു​മാ​ത്രം. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ര​മ്യ​യ്ക്ക് 5433 വോ​ട്ടി​ന്‍റെ ലീ​ഡു​ണ്ട്. ഏ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ള​കാ​ത്ത സി​പി​എ​മ്മി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യ ത​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ക​ണ്ണ​ന്പ്ര​യി​ലും ര​മ്യ ലീ​ഡ് ചെ​യ്തു- 637 വോ​ട്ടി​ന്‍റെ ലീ​ഡു​ണ്ട്. ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ൽ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നാ​ണ് ലീ​ഡ് കൂ​ടു​ത​ൽ- 6056 വോ​ട്ട്. കു​ന്നം​കു​ള​ത്ത് 5580 വോ​ട്ടും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ 4261 വോ​ട്ടു​മാ​ണ് ര​മ്യ​യു​ടെ ലീ​ഡ്. 56 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി പൊ​ൽ​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് മാ​ത്ര​മാ​ണ് ര​മ്യ​യെ കൈ​വി​ട്ട​ത്.
ഇ​വി​ടെ 570 വോ​ട്ടി​ന്‍റെ ലീ​ഡ് എ​ൽ​ഡി​എ​ഫി​നാ​ണ്.