ചി​റ്റി​ല​ഞ്ചേ​രി ജം​ഗ്ഷ​ൻ ര​ണ്ടാം വ​ള​വി​ൽ വെ​ള്ള​ക്കെ​ട്ട്
Saturday, June 15, 2019 12:42 AM IST
മേ​ലാ​ർ​ക്കോ​ട്: ചി​റ്റി​ല​ഞ്ചേ​രി ക​ട​ന്പി​ടി റോ​ഡി​ൽ ചി​റ്റി​ല​ഞ്ചേ​രി ര​ണ്ടാം​വ​ള​വി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. നി​ല​വി​ൽ റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം മു​ഴു​വ​ൻ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

വ​ള​വു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തു​ന്പോ​ഴേ കാ​ണാ​നാ​കൂ​വെ​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. റോ​ഡി​നോ​ടു ചേ​ർ​ന്ന് അ​ഴു​ക്കു​ചാ​ലു​ണ്ടെ​ങ്കി​ലും ഇ​തു മ​ണ്ണു​നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​ത്ത സ്ഥി​തി​യു​മു​ണ്ട്. എ​ത്ര​യും​വേ​ഗം അ​ധി​കൃ​ത​ർ അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യം.