വാണിയംകുളത്തെ സ്ത്രീ​ക​ളു​ടെ ജിം​നേ​ഷ്യം സ​ജീ​വ​മാ​കുന്നു
Saturday, June 15, 2019 12:42 AM IST
പാലക്കാട്: ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും അ​നാ​രോ​ഗ്യ അ​വ​സ്ഥ​ക​ളും മ​റി​ക​ട​ക്കാ​ൻ വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഈ​സ്റ്റ് മ​നി​ശേ​രി​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി മാ​ത്രം ആ​രം​ഭി​ച്ച ജിം​നേ​ഷ്യം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് വി​ജ​യ​ക​ര​മാ​യ ഒ​രു​വ​ർ​ഷം പി​ന്നി​ടു​ന്നു.

സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി 2018 മാ​ർ​ച്ചി​ൽ തു​ട​ങ്ങി​യ നൈ​സ് ലു​ക്ക് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫി​റ്റ്ന​സ് സെ​ന്‍റ​റി​ൽ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച 10 കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ജിം ​വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ സ്ത്രീ ​മു​ന്നേ​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​ച്ച മാ​തൃ​ക​യാ​ണ്.

പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ട് മൂ​ന്ന് ല​ക്ഷ​വും, ഗു​ണ​ഭോ​ക്തൃ വി​ഹി​തം ഒ​രു ല​ക്ഷ​വും, ബാ​ങ്ക് വാ​യ്പ മൂ​ന്നു ല​ക്ഷ​വു​മാ​യി ആ​കെ ഏ​ഴ് ല​ക്ഷ​ത്തി​ലാ​ണ് ജി​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ലെ​ഗ് പ്ര​സ്, സ്ട്രീ​റ്റ് സ്ട്രൈ​റ്റ്, ബ്യൂ​ട്ടി മ​സാ​ജ​ർ, ഓ​ർ​ബി​റ്റ് ട്രാ​ക്ക്, ഫ്ലാ​റ്റ് ബെ​ഞ്ച്, മ​ൾ​ട്ടി അ​ഡ്ജ​സ്റ്റ​ബി​ൾ ബെ​ഞ്ച്, ട്വി​സ്റ്റ​ർ, അ​ബ്ഡോ​മി​ന​ൽ മെ​ഷീ​ൻ, സ്പി​ൻ ബൈ​ക്ക് എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ട്ടാം വാ​ർ​ഡ് ഈ​സ്റ്റ് മ​നി​ശ്ശേ​രി​യി​ലെ പ്ര​ധാ​ന പാ​ത​യോ​ര​ത്തു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ 5. 30 മു​ത​ൽ 7 വ​രെ​യും, 10 മു​ത​ൽ 11.30 വ​രെ​യും വൈ​കീ​ട്ട് 4.30 മു​ത​ൽ 6 വ​രെ​യു​മാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പു​റ​മേ ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി ദി​വ​സ​വും 50ഓ​ളം സ്ത്രീ​ക​ളാ​ണ് ജി​മ്മി​ൽ എ​ത്തു​ന്ന​ത്. ഒ​രു മാ​സം 500 രൂ​പ​യാ​ണ് ഫീ​സ്.
വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് നൈ​സ് ലു​ക്ക്.

ജി​മ്മി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ക​രാ​ട്ടെ, യോ​ഗ പ​രി​ശീ​ല​ന​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കാ​യി ബ്യൂ​ട്ടി​പാ​ർ​ല​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.