മ​ന്ദം​പു​ള്ളി വ​ള​വി​ൽ വീ​ണ്ടും ബ​സ് അ​പ​ക​ടം
Saturday, June 15, 2019 12:42 AM IST
കൊ​ല്ല​ങ്കോ​ട്: പു​തു​ന​ഗ​രം കൊ​ല്ല​ങ്കോ​ട് പാ​ത​യി​ൽ വ​ട​വ​ന്നൂ​ർ മ​ന്ദം​പു​ള്ളി​ക്കും വൈ​ദ്യ​ശാ​ല​യ്ക്കു​മി​ട​യി​ൽ അ​പ​ക​ടം പ​തി​വാ​യി.​ന്നു.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ബ​സാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് പാ​ട​ത്തേ​ക്ക് നീ​ങ്ങി​യി​റ​ങ്ങി​യ​ത്. പ്ര​ധാ​ന പാ​ത​യി​ൽ​നി​ന്നും പ​ത്ത​ടി​യോ​ളം താ​ഴ്ച്ച​യി​ലേ​ക്ക് ബ​സ് നി​ര​ങ്ങി ഇ​റ​ങ്ങി​യെ​ങ്കി​ലും ലും ​ഡ്രൈ​വ​ർ കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി സ​ഭാ​പ​തി​യു​ടെ ആ​ത്മ​നി​യ​ന്ത്ര​ണം​മൂ​ലം ബ്രേ​ക്ക് ചെ​യ്ത് നി​ർ​ത്തി​യ​തോ​ടെ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.
പാ​ത​യു​ടെ വ​ള​വും അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വു​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും പ​റ​യു​ന്ന​ത്.വ​ള​വി​ൽ എ​തി​രേ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രാ​തി​രു​ന്ന​തും അ​പ​ക​ടം ഒ​ഴി​വാ​ക്കി. സ്റ്റി​യ​റിം​ഗ് തി​രി​ച്ച​പ്പോ​ൾ പൊ​ട്ടു​ന്ന ശ​ബ്ദം​കേ​ട്ട​താ​യും വ​ള​വി​ൽ തി​രി​ക്കാ​ൻ ക​ഴി​യാ​തെ ബ​സ് നേ​രി​ൽ പോ​കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.
ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലു​ത​ക​ർ​ന്ന് ഒ​രു കു​ട്ടി​യു​ടെ മു​ഖ​ത്ത് ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. മ​ന്ദം​പു​ള്ളി​യി​ലെ അ​പ​ക​ട സ്ഥ​ല​ത്തെ വ​ള​വി​ൽ ഇ​തി​ന​കം ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഇ​തി​നു​മു​ന്പ് നാ​ലു​ത​വ​ണ ബ​സു​ക​ൾ, മി​നി​ലോ​റി​ക​ൾ മു​ത​ലാ​യ​വ നി​യ​ന്ത്ര​ണം വി​ട്ട് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ തു​ട​രേ സം​ഭ​വി​ക്കു​ന്പോ​ൾ പാ​ത​യു​ടെ വ​ശ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം പൊ​തു​മ​രാ​മ​ത്ത് റോ​ഡു വി​ഭാ​ഗം അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഇ​നി​യൊ​രു ദു​ര​ന്ത​മു​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.