പെ​ട്രോ​ൾ പ​ന്പു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ: മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശം
Saturday, June 15, 2019 12:44 AM IST
പാലക്കാട്: ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് എ​ഡിഎം എ​ൻ.​എം മെ​ഹ​റാ​ലി നി​ർ​ദ്ദേ​ശം ന​ൽ​കി.
ജി​ല്ലാ പെ​ട്രോ​ൾ പ്രൊ​ഡ​ക്ട്സ് ഗ്രീ​വ​ൻ​സ് റി​ഡ്ര​സ​ൽ ഫോ​റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന പ​രാ​തി​യി​ൽ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​താ​യി യോ​ഗ​ത്തി​ൽ എഡി എം പ​റ​ഞ്ഞു. ശു​ചി​ത്വ കു​റ​വു​ള്ള മൂ​ന്നും, പൂ​ട്ടി കി​ട​ക്കു​ന്ന ഏ​ഴും, ശു​ചി​മു​റി ഇ​ല്ലാ​ത്ത ഒ​രു പ​ന്പും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച​താ​യി യോ​ഗ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു. പെ​ട്രോ​ൾ പ​ന്പു​ക​ളി​ലെ ശൗ​ചാ​ല​യ​ങ്ങ​ൾ വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​വാ​ൻ യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ന്പു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യ ശു​ചി​മു​റി, സൗ​ജ​ന്യ വാ​യു, കു​ടി​വെ​ള്ളം എ​ന്നി​വ ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്് പ​ന്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ളി​ൽ വാ​യു നി​റ​യ്ക്കു​ന്ന​വ​ർ​ക്ക് മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ഷെ​ൽ​ട്ട​ർ സം​വി​ധാ​നം ഒ​രു​ക്കാ​ൻ ഓ​യി​ൽ ക​ന്പ​നി പ്ര​തി​നി​ധി​ക​ളോ​ട് യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​യ്ക്കു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ ബി​ൽ ന​ൽ​കാ​ൻ പ​ന്പ് ഉ​ട​മ​സ്ഥ​ർ ബാ​ധ​സ്ഥ​രാ​ണെ​ന്നും ’ ഉ​പ​ഭോ​ക്ക​ൾ ബി​ൽ കൈ​പ്പ​റ്റ​ണം’ എ​ന്ന ബോ​ർ​ഡ് എ​ല്ലാ പ​ന്പു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി.
പെ​ട്രോ​ൾ പ​ന്പി​ലെ മാ​യം ചേ​ർ​ക്ക​ൽ, അ​ള​വി​ലെ കു​റ​വ് എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഓ​യി​ൽ ക​ന്പി നി ​അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡെ​മോ ക്ലാ​സു​ക​ൾ പെ​ട്രോ​ൾ പ്രൊ​ഡ​ക്ട്സ് ഗ്രീ​വ​ൻ​സ് റി​ഡ്ര​സ​ൽ ഫോ​റം അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
എ​ഡി​എ​മ്മി​ന്‍റെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​അ​ജി​ത്കു​മാ​ർ, ഓ​യി​ൽ ക​ന്പ​നി പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​നാ​ഥ് (ഐ.​ഒ.​സി), ശ്യാം​കു​മാ​ർ​ഷ(​ബി.​പി.​സി.​എ​ൽ), ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​സി.​ക​ണ്‍​ട്രോ​ള​ർ ഈ​ശ്വ​ര​ൻ, ക​ണ്‍​സ്യൂ​മ​ർ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പെ​ട്രോ​ൾ പ​ന്പ് ഡീ​ലേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.