മാ​ലി​ന്യ സം​സ്ക​ര​ണ​ം: പ​ദ്ധ​തിയേറെ, ന​ട​ക്കു​ന്ന​ത് കു​ഴി​ച്ചു​മൂ​ട​ലും ക​ത്തി​ക്ക​ലും
Saturday, June 15, 2019 10:38 PM IST
നെന്മാ​റ: മാ​ലി​ന്യം വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടും ന​ട​പ്പി​ലാ​ക്കാ​തെ കു​ഴി​ച്ചു​മൂ​ട​ലും, ക​ത്തി​ക്ക​ലും മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പം. നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ക്കാ​വ് മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന മാ​ലി​ന്യം കു​ഴി​ച്ചു മൂ​ടി സം​സ്ക​രി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി മാ​ലി​ന്യം വേ​ർ​തി​രി​ക്കു​ന്ന​തി​നും, ജൈ​വ വ​ള​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. എ​ന്നി​ട്ടും കൃ​ത്യ​മാ​യി ഇ​വ ന​ട​പ്പി​ലാ​ക്കാ​ത്തി​നാ​ൽ മാ​ലി​ന്യ​ത്തി​ന്‍റെ ദു​രി​തം പേ​റു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ മാ​ലി​ന്യം കു​ത്തി​യൊ​ലി​ച്ച് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തു​ക​യും ചെ​യ്യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഈ ​ഭാ​ഗ​ത്താ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ശു​ചി​ത്വ കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​വാ​നോ, കു​ഴി​ച്ചു​മൂ​ടാ​നോ പാ​ടി​ല്ലെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക്ക​രി​ക്കു​ന്ന​തി​നു സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ കു​റി​ച്ച് മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​രി​ത കേ​ര​ള മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വേ​ർ​തി​രി​ച്ച് പൊ​ടി​ച്ച് ഷ്ര​ഡ​ഡ് പ്ലാ​സ്റ്റി​ക്കാ​യി മാ​റ്റി റോ​ഡു​ക​ൾ ടാ​ർ ചെ​യ്യു​ന്പോ​ൾ നി​ശ്ചി​ത ശ​ത​മാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പൊ​ടി​ക്കു​ന്ന​തി​നാ​യി യൂ​ണി​റ്റ് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നാ​യി 40 പേ​ര​ട​ങ്ങു​ന്ന ഹ​രി​ത ക​ർ​മ്മ സേ​ന രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ശേ​ഷം മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും വേ​ർ​തി​രി​ച്ച് ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ അ​വി​ടെ​ത​ന്നെ സം​സ്ക​രി​ക്കു​വാ​നും, വീ​ട്ടി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. പ​ദ്ധ​തി​യ്ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.