യൂത്ത് കോൺഗ്രസ് ഉ​പ​രോ​ധം
Saturday, June 15, 2019 10:38 PM IST
ഷൊ​ർ​ണൂ​ർ: ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ഷൊ​ർ​ണൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് അ​നു​വ​ദി​ച്ച ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് രോ​ഗി​ക​ൾ​ക്ക് അ​ഞ്ചു​മാ​സ​മാ​യി ഉ​പ​കാ​ര​പ്ര​ദ​മാ​കാ​തെ കി​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ഡോ. ​കൈ​ലാ​സി​നെ ഉ​പ​രോ​ധി​ച്ചു.
ജ​നു​വ​രി 29നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത യൂ​ണി​റ്റി​നു അ​ഞ്ചു​മാ​സം ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു പ്ര​വ​ർ​ത്ത​ന​വും ഉ​ണ്ടാ​യി​ല്ല. ഇ​തി​ന​കം നി​ര​വ​ധി രോ​ഗി​ക​ൾ ചി​കി​ത്സ​ക്കാ​യി ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​ർ​ക്കും ചി​കി​ത്സ ല​ഭ്യ​മാ​യി​ട്ടി​ല്ല.
ഉ​പ​രോ​ധ​സ​മ​ര​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഷൊ​ർ​ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ര​ണ്‍​ജി​ത്ത്, നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ​ക്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ.​സ​ജി​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി.​വി​നോ​ദ്, ബി.​സു​ജി​ത്ത്, വി.​അ​ഭി​ലാ​ഷ്, അ​ഫ്സ​ൽ, ഹ​രി, കെ.​എ​സ് യു ​ഷൊ​ർ​ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ജ​യ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജെ.​രോ​ഹി​ത്, വി.​വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.