അ​ച്ച​ടി​യു​ടെ ച​രി​ത്രം തേ​ടു​ന്ന​വ​ർ ഇ​നി വ​ന്നെ​ത്തു​ക ഷൊ​ർ​ണൂ​രി​ൽ
Saturday, June 15, 2019 10:40 PM IST
ഷൊ​ർ​ണൂ​ർ: അ​ച്ച​ടി​യു​ടെ ച​രി​ത്രം​തേ​ടി യാ​ത്ര ന​ട​ത്തു​ന്ന​വ​ർ ഇ​നി വ​ന്നെ​ത്തു​ക ഷൊ​ർ​ണൂ​രി​ൽ. സം​സ്ഥാ​ന​ത്തെ ആ​ദ്യ അ​ച്ച​ടി മ്യൂ​സി​യം ഷോ​ർ​ണൂ​രി​ൽ ത​ന്നെ സ്ഥാ​പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​ൽ മാ​റ്റം ഒ​ന്നു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ അ​ച്ച​ടി മ്യൂ​സി​യം ഷൊ​ർ​ണൂ​രി​നു​ത​ന്നെ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്.
ഷൊ​ർ​ണൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്രി​ൻ​റിം​ഗ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഗ​വ​ണ്‍​മെ​ൻ​റ് പോ​ളി​ടെ​ക്നി​ക് കാ​ന്പ​സി​ലാ​ണ് അ​ച്ച​ടി​യു​ടെ ച​രി​ത്രം വി​വ​രി​ക്കു​ന്ന ആ​ദ്യ​കാ​ല യ​ന്ത്ര​ങ്ങ​ൾ സ​ഹി​ത​മു​ള്ള മ്യൂ​സി​യ​ത്തി​ന് അ​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്.
ആ​ദ്യ​കാ​ല അ​ച്ച​ടി​യ​ന്ത്ര​ങ്ങ​ൾ ഇ​വി​ടെ സ്ഥാ​പി​ക്കും ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് പി.​കെ.​ശ​ശി എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടു​കൂ​ടി പ​ദ്ധ​തി​വ​ഴി മാ​റി പോ​കു​മോ എ​ന്ന ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.
പി.​കെ.​ശ​ശി എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം സ​ഭ​യി​ൽ അ​റി​യി​ച്ച​ത്. മ്യൂ​സി​യം ആ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശം ഉ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭ​യെ അ​റി​യി​ച്ചു. ഷൊ​ർ​ണൂ​ർ അ​ച്ച​ടി മ്യൂ​സി​യ​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​റ് കോ​ടി​രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു കേ​ര​ള​ത്തി​ലെ ആ​ദ്യ അ​ച്ച​ടി വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​മാ​യ ഷൊ​ർ​ണൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്രി​ൻ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ലാ​ണ് മ്യൂ​സി​യം അ​നു​വ​ദി​ച്ച​ത്.
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ 71 ആ​ദ്യ​കാ​ല യ​ന്ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും ഇ​തോ​ടു​കൂ​ടി ഈ ​യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ലെ ആ​ൽ​ബി​യ​ൻ​സ് അ​ട​ക്ക​മു​ള്ള യ​ന്ത്ര​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടും.
അ​ച്ച​ടി​യു​ടെ ച​രി​ത്രം വ്യ​ക്ത​മാ​ക്കു​ന്ന മ്യൂ​സി​യം ഷൊ​ർ​ണൂ​രി​ന് വ​ള​രെ​യേ​റെ ഗു​ണ​ക​ര​മാ​കും.
ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യാ​ൽ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ മ്യൂ​സി​യ​ത്തി​ൽ എ​ത്താ​നും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ട്.
ഷൊ​ർ​ണൂ​രി​ന്‍റെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ ഈ ​മ്യൂ​സി​യം ഒ​രു നാ​ഴി​ക​ക്ക​ല്ലാ​കും.