മു​ട്ടി​കു​ള​ങ്ങ​ര കെ.​എ.​പി. ബ​റ്റാ​ലി​യ​നി​ലെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ം മാ​തൃ​കയാകുന്നു
Tuesday, June 18, 2019 10:54 PM IST
പാലക്കാട്: മു​ട്ടി​ക്കു​ള​ങ്ങ​ര കെ.​എ.​പി. ബ​റ്റാ​ലി​യ​നി​ലെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാകുന്നു.2017 മു​ത​ലാ​ണ് മു​ട്ടി​ക്കു​ള​ങ്ങ​ര കെ.​എ.​പി. ബ​റ്റാ​ലി​യ​നി​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം പാ​ഴാ​യി​പ്പോ​കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ർ വെ​ള്ളം ടാ​ങ്കി​ൽ സം​ഭ​രി​ച്ച് സൂ​ക്ഷി​ച്ചു​വെ​ക്കു​ക​യും ശു​ദ്ധീ​ക​രി​ച്ച് സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നാ​യും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.

പാ​ഴാ​യി​പ്പോ​കു​ന്ന മ​ഴ​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​ന് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ല് കു​ള​ങ്ങ​ളും ആ​റ​ടി നീ​ള​വും ര​ണ്ട​ടി വീ​തി​യും ര​ണ്ട​ടി ആ​ഴ​വു​മു​ള്ള 1100 ഓ​ളം മ​ഴ​ക്കു​ഴി​ക​ളും ബ​റ്റാ​ലി​യ​നി​ലെ 52 ഏ​ക്ക​ർ സ്ഥ​ല​ത്ത് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 20000 ല​ക്ഷം ലി​റ്റ​ർ മ​ഴ​വെ​ള്ള​മാ​ണ് ഇ​തി​ലൂ​ടെ സം​ഭ​രി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക്യാ​ന്പി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​റ​ത്ത് വീ​ഴു​ന്ന മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ച് ശു​ദ്ധീ​ക​രി​ച്ച് ഓ​പ്പ​ണ്‍ കി​ണ​റും പു​തു​താ​യി നി​ർ​മ്മി​ച്ച കു​ള​വും റീ​ച്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡ്യൂ​ട്ടി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ വീ​ഴു​ന്ന മ​ഴ​വെ​ള്ളം സം​ഭ​രി​ച്ച്് ബ​റ്റാ​ലി​യ​നി​ലെ വാ​ഹ​ന​ങ്ങ​ൾ ക​ഴു​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു.

കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ൽ വീ​ഴു​ന്ന മ​ഴ​വെ​ള്ളം പി.​വി.​സി. പൈ​പ്പു​ക​ൾ വ​ഴി ശേ​ഖ​രി​ച്ച് ശു​ദ്ധീ​ക​രി​ച്ചാ​ണ് കു​ള​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന​ത്. കു​ള​ത്തി​നു​ചു​റ്റും രാ​മ​ച്ചം വെ​ച്ചു​പി​ടി​പ്പി​ച്ച് ശു​ദ്ധീ​ക​രി​ച്ചാ​ണ് കു​ള​ങ്ങ​ളി​ൽ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന പാ​ത്തി​ക​ളി​ൽ ചെ​ടി​ക​ൾ വെ​ച്ച് പി​ടി​പ്പി​ച്ച് ബ​യോ സ്വേ​യി​ൽ രീ​തി​യും ന​ട​പ്പാ​ക്കി​വ​രു​ന്നു. കു​ള​ങ്ങ​ളു​ടെ വ​ശ​ങ്ങ​ൾ ക​ല്ല് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ടു​ണ്ട്. വെ​ള്ളം വ​റ്റി പോ​കാ​തി​രി​ക്കാ​ൻ ബെ​ന്‍റ്റൊ​നേ​റ്റ് ഉ​പ​യോ​ഗി​ച്ച് സീ​ൽ ചെ​യ്തി​ട്ടു​ണ്ട്.

ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ടി. എ​ൻ സീ​മ ബ​റ്റാ​ലി​യ​നി​ലെ ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.മി​ഷ​ൻ സം​സ്ഥാ​ന റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ഡോ. ​കെ.​വാ​സു​ദേ​വ​ൻ​പി​ള്ള, ജി​ല്ലാ കോ​ഡി​നേ​റ്റ​ർ വൈ.​ക​ല്യാ​ണ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി റി​ട്ട. അ​സി. ക​മാ​ൻ​ഡ​ന്‍റ് പി.​എ​ൻ.​സ​ജി, സേ​നാം​ഗ​ങ്ങ​ൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.