കാർട്ടൂൺ അവാർഡ് അപമാനകരമെന്ന്
Tuesday, June 18, 2019 10:54 PM IST
ഒ​റ്റ​പ്പാ​ലം: ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ ക്രൈ​സ്ത​വ മ​ത​പ്ര​തീ​ക​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന കാ​ർ​ട്ടൂ​ണി​ന് അ​വാ​ർ​ഡ് ന​ല്കി​യ കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ നി​ല​പാ​ട് തി​ക​ച്ചും നി​ന്ദ്യ​വും ഭാ​ര​ത സം​സ്കാ​ര​ത്തി​ന് അ​പ​മാ​ന​വു​മാ​ണെ​ന്ന് ഒ​റ്റ​പ്പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് യൂ​ണി​റ്റ്.
മ​ത​വി​ശ്വാ​സ​ങ്ങ​ളെ വി​ല​കു​റ​ച്ചു കാ​ണു​ന്ന ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്കാ​ൻ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ​മ്മേ​ള​നം തീ​രു​മാ​ന​മെ​ടു​ത്തു. മ​ത​വി​ശ്വാ​സ​ങ്ങ​ളെ വി​ക​ല​മാ​ക്കു​ന്ന ജൂ​റി​യു​ടെ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യാ​ൽ സ​ർ​ക്കാ​ർ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് സ​മ്മേ​ള​നം മു​ന്ന​റി​യി​പ്പു​ന​ല്കി. വി​കാ​രി ഫാ. ​ജെ​യിം​സ് ച​ക്യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ആ​ൻ​സ​ണ്‍ വ​ല്യാ​റ, തോ​മ​സ് അ​റു​കാ​ലി​ൽ, ജെ​യിം​സ് പു​റ​യ്ക്ക​ൽ, സി​സ്റ്റ​ർ ഷെ​ഫി​ടോം, ജോ​യി ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.