അ​യി​ലൂ​രി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രേ പി​ഴ
Tuesday, June 18, 2019 10:56 PM IST
നെന്മാ​റ: അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തി​രു​വ​ഴി​യാ​ട് അ​ന്പ​ല​പ​റ​ന്പി​ലെ പൊ​തു​വ​ഴി​യി​ൽ വീ​ട്ടി​ലെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ൾ​ക്കെ​തി​രേ പി​ഴ​ചു​മ​ത്തി മാ​ലി​ന്യം നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചു.തു​ട​ർ​ന്ന് ആ​ക്രി​ക്ക​ട​ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രു​ന്ന മ​റ്റു സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി കൊ​തു​കു വ​ള​രു​ന്ന സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കി വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടി താ​ക്കി​ത് ന​ല്കി വി​ട്ട​യ​ച്ചു. അ​യി​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​സി​മോ​ൻ തോ​മ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​ന​വാ​സ്, പ്ര​ജി​ത്ത് വി.​നാ​ഥ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്കി. പി​ഴ​യി​ന​ത്തി​ൽ അ​യ്യാ​യി​രം രൂ​പ ഈ​ടാ​ക്കി.ആ​രോ​ഗ്യ ജാ​ഗ്ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.