കാ​ട്ടാ​ന​ക​ൾ ഇ​ന്ന​ലെ​യും വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, June 18, 2019 10:56 PM IST
വ​ട​ക്ക​ഞ്ചേ​രി: സോ​ളാ​ർ​വേ​ലി​യു​ടെ പ​ണി​ന​ട​ക്കു​ന്ന പ​നം​ങ്കു​റ്റി​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​തോ​തി​ൽ കൃ​ഷി​ന​ശി​പ്പി​ച്ചു. ചെ​റു​നി​ലം ജോ​ണി, റൂ​ബി, വി​ജു തു​ട​ങ്ങി​യ​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലാ​ണ് ആ​ന​യി​റ​ങ്ങി വാ​ഴ​യും തെ​ങ്ങും പൈ​നാ​പ്പി​ളു​മെ​ല്ലാം ന​ശി​പ്പി​ച്ച​ത്.
പ​ത്തു​ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​റു​ദി​വ​സ​വും ആ​ന​യെ​ത്തി​യ​താ​യി ചെ​റു​നി​ലം ജോ​ണി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തി​നി​ടെ നാ​ലു​കി​ലോ​മീ​റ്റ​റി​നു​ള്ളി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ൽ മാ​ത്രം കാ​ൽ​ല​ക്ഷ​ത്തോ​ളം വാ​ഴ​ക​ൾ, ആ​യി​ര​ത്തി​ല​ധി​കം തെ​ങ്ങ്, ര​ണ്ടാ​യി​രം ക​വു​ങ്ങ്, പൈ​നാ​പ്പി​ൾ കൃ​ഷി, ഫാ​ഷ​ൻ​ഫ്രൂ​ട്ട്, പ്ലാ​വ്, പ​പ്പാ​യ, മാ​വ്, ര​ണ്ടാ​യി​ര​ത്തോ​ളം റ​ബ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ​ന ന​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.
വ​രി​ക്ക​മാ​ക്കി​ൽ ബേ​ബി, പൂ​ണ്ടി എ​സ്റ്റേ​റ്റ്, മു​ണ്ട​ൻ​ച്ചി​റ റോ​യ്, ചെ​റു​നി​ലം തോ​ട്ട​ങ്ങ​ൾ, കൈ​ത​മ​റ്റം ഓ​ന​ച്ച​ൻ, ക​ണ്ണം​പ​റ​ന്പി​ൽ ജോ​സ്, എ​ഫ്സി​സി കോ​ണ്‍​വ​ന്‍റ് തു​ട​ങ്ങി​യ​വ​രു​ടെ തോ​ട്ട​ങ്ങ​ളാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. ക​ണി​ച്ചി​പ്പ​രു​ത​യി​ൽ​നി​ന്നും പാ​ല​ക്കു​ഴി​വ​രെ​യു​ള്ള നാ​ശം വേ​റെ​യാ​ണ്.
കൂ​ട്ട​മാ​യി എ​ത്തു​ന്ന ആ​ന​ക​ൾ ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം വ​ലി​ച്ച് ഒ​ടി​ച്ചും പി​ഴു​തെ​റി​ഞ്ഞും ച​വി​ട്ടി​ക്കൂ​ട്ടി​യു​മാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.
പ​നം​ങ്കു​റ്റി ഭാ​ഗ​ത്തു സോ​ളാ​ർ​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം 50 മീ​റ്റ​ർ ഇ​ട​വി​ട്ട് സോ​ളാ​ർ ലൈ​റ്റ് കൂ​ടി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.