വീ​തി​കു​റ​ഞ്ഞ പാ​ല​ത്തി​ന് കൈ​വ​രി​യി​ല്ല
Wednesday, June 19, 2019 10:49 PM IST
മ​ല​ന്പു​ഴ: ശാ​സ്താ​ന​ഗ​ർ സെ​ന്‍റ​റി​ൽ​നി​ന്നും തെ​ക്കി​നി​പാ​ടം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലെ ക​നാ​ലി​നു​മു​ക​ളി​ലു​ള്ള പാ​ല​ത്തി​നു വീ​തി​യും കൈ​വ​രി​യു​മി​ല്ലാ​തെ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. പൈ​റ്റാം​കു​ന്ന് റോ​ഡി​ൽ​നി​ന്നും വ​ല​തു​ഭാ​ഗ​ത്തേ​ക്കു​ള്ള ക​യ​റ്റം ക​യ​റി​വേ​ണം പാ​ല​ത്തി​നു മു​ക​ളി​ലെ​ത്താ​ൻ. ക​യ​റ്റ​ത്തി​ൽ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ​തി​നാ​ൽ മി​ക്ക​പ്പോ​ഴും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ഴു​ന്ന​തും പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ലെ കു​ണ്ടും കു​ഴി​യും നി​ക​ത്തി ക​നാ​ൽ പാ​ല​ത്തി​നു വീ​തി​കൂ​ട്ടി കൈ​വ​രി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണ് റോ​ഡെ​ന്ന​തി​നാ​ൽ പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല.