മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ നേ​ടി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ
Wednesday, June 19, 2019 10:49 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ ആ​ദ്യ ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​യി റി​യ ഇ​ഷ ഇ​ന്ന​ലെ കോ​ള​ജി​ൽ ചേ​ർ​ന്നു. ബി.​എ ഇ​ക്ക​ണോ​മി​ക്സ് ര​ണ്ടാം വ​ർ​ഷ ക്ലാ​സി​ലാ​ണ് ചേ​ർ​ന്ന​ത്. മ​ല​പ്പു​റം ഗ​വ.​കോ​ള​ജി​ൽ​നി​ന്നാ​ണ് റി​യ ഇ​ഷ എ​യ്ഡ​ഡ് കോ​ള​ജാ​യ എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലേ​ക്ക് എ​ത്തി​യ​ത്. ത​ന്നെ പോ​ലു​ള്ള​വ​ർ​ക്ക് അ​വ​സ​ര​വും സീ​റ്റും ഉ​ണ്ടെ​ന്ന് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​വ​ര​വി​ന്‍റെ ഉ​ദ്ദേ​ശ്യം.

ത​നി​ക്കു വേ​ണ​മെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷം മ​ല​പ്പു​റം കോ​ള​ജി​ൽ പ​ഠി​ക്കാ​മാ​യി​രു​ന്നു. പ​ക്ഷെ എ​ന്‍റെ പി​ൻ​ത​ല​മു​റ​യ്ക്ക് ക​രു​ത്തും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കാ​നാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പോ​ലു​ള്ള ഒ​രു സ്ഥ​ല​ത്തെ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജോ​ലി​യെ​ക്കാ​ൾ ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യം സ​മൂ​ഹം ത​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ലാ​ണ്. നേ​ര​ത്തെ പാ​ല​ക്കാ​ട് വ​ന്ന​പ്പോ​ൾ ത​ന്നെ ക​ണ്ട പെ​ണ്‍​കു​ട്ടി​ക​ൾ മു​ഖം തി​രി​ച്ചു ഓ​ടി​യ​ത് ഇ​ന്നും ഓ​ർ​ക്കു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്കി​ട​യി​ൽ ത​ന്‍റെ പി​ൻ​ഗാ​മി​ക​ൾ​ക്ക് ഇ​ടം ഒ​രു​ക്കാ​നാ​ണ് ഈ ​കോ​ള​ജ് മാ​റ്റ​മെ​ന്ന് റി​യ ഇ​ഷ പ​റ​ഞ്ഞു.

അ​തി​നു ഇ​വി​ടു​ത്തെ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​നി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും റി​യ ഇ​ഷ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ’ഞാ​ൻ മേ​രി​ക്കു​ട്ടി’ എ​ന്ന സി​നി​മ​യി​ലെ ജ​യ​സൂ​ര്യ​യു​ടെ ക​ഥാ​പാ​ത്രം മേ​രി​യു​ടെ അ​തേ ആ​ഗ്ര​ഹ​മാ​ണ് റി​യ ഇ​ഷ​യ്ക്കും. ജീ​വി​ത​ത്തി​ൽ ഒ​രു പോ​ലീ​സ് ഓഫീസറാകാനാണ് ആ​ഗ്ര​ഹം.

അ​തി​നു വേ​ണ്ടി​യാ​ണ് ബാം​ഗ്ലൂ​രി​ലെ ഫാ​ഷ​ൻ ഡി​സൈ​ൻ പ​ഠ​ന​ത്തി​നു ശേ​ഷം ഡി​ഗ്രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. മ​ല​പ്പു​റം ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ജ​സ്റ്റി​സ് ബോ​ർ​ഡ് അം​ഗം, മ​ല​പ്പു​റം എം.​എ.​സി.​ടി ജ​ഡ്ജ്, ഫാ​ഷ​ൻ ഡി​സൈ​ന​ർ, ഡാ​ൻ​സ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം റി​യ ഇ​ഷ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

റി​യ ഇ​ഷ​യ്ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​മാ​യാ​ണ് ക​രു​തു​ന്ന​തെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സ​ലാ​ഹു​ദ്ദീ​ൻ പ​റ​ഞ്ഞു. റി​യ ഇ​ഷ​യു​ടെ വ​ര​വോ​ടെ മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് കോ​ളേ​ജി​ൽ ആ​ദ്യ​മാ​യി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​ഡ്മി​ഷ​ൻ നേ​ടി​യി​രി​ക്കു​ക​യാ​ണ്.