ചി​റ​ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് 21ന് ​പ​രി​ശോ​ധി​ക്കും
Wednesday, June 19, 2019 10:53 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​രോ​പ​ണ​മു​യ​ർ​ന്ന ചി​റ​ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ 21ന് ​കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. മു​പ്പ​ത്തി​ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ൽ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ ചി​റ​ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.
തു​ട​ർ​ന്നു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. പ​രാ​തി ശ്ര​ദ്ധ​യി​ൽ പെ​ട്ട​പ്പോ​ൾ ത​ന്നെ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്കി​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്നാ​ണ് ചീ​ഫ് എ​ൻ​ജി​നീ​യർ റോ​ഡ് പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ല്കി​യ​ത്. ഇ​തു​പ്ര​കാ​ര​മാ​ണ് 21ന് ​ചീ​ഫ് എ​ൻ​ജി​നീ​യ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.

ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി:
ഉ​ദ്ഘാ​ട​നം ന​ട​ത്തി

കാ​ഞ്ഞി​ര​പ്പു​ഴ: ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി.
സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി​തൈ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ നി​ർ​വ​ഹി​ച്ചു.