സ​ണ്‍​ഷെയ്​ഡ് ത​ക​ർ​ന്നു​വീ​ണ് നി​ർ​മാ​ണ​തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, June 20, 2019 10:45 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ കു​ന്തി​പ്പു​ഴ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ സ​ണ്‍​ഷൈ​ഡ് അ​ട​ർ​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ല​ന​ല്ലൂ​ർ പാ​ല​ക്കാ​ഴി സ്വ​ദേ​ശി പാ​റ​ശ്ശേ​രി വീ​ട്ടി​ൽ ഫ​ക്രു​ദ്ദീ​ൻ അ​ലി അ​ഹ​മ്മ​ദ് (36) ആ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഫ​ക്രു​ദ്ദീ​ന്‍റെ ശരീര ത്തിലേക്ക് ജോ​ലി​ക്കി​ടെ സ​ണ്‍​ഷൈ​ഡ് അ​ട​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​കു​ന്തി​പ്പു​ഴ​ഭാ​ഗ​ത്താ​ണ് സം​ഭ​വം.
അ​പ​ക​ട​ത്തി​ൽ ഫ​ക്രു​ദ്ദീ​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് വ​ട്ട​ന്പ​ലം മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും വ​ഴിമ​ധ്യേ മരിച്ചു.