ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വ സൈ​നി​ക​ൻ മ​രി​ച്ചു
Thursday, June 20, 2019 10:45 PM IST
ത​ച്ച​ന്പാ​റ: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ തു​പ്പ​നാ​ട് പ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വ സൈ​നി​ക​ൻ മ​രിച്ചു. വാ​ലി​ക്കോ​ട് മ​നി​യം​പാ​ടം വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ-ശ​ശി​ക​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജീ​വ​ൻ(27) ആ​ണ് മ​രി​ച്ച​ത്.

ആ​സാം നോ​ർ​ത്തേ​ണ്‍ ക​മാ​ന്‍റി​ൽ സേ​വ​നം ചെ​യ്ത് വ​ന്നി​രു​ന്ന രാ​ജീ​വ​ൻ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് വി​വാ​ഹി​ത​നാ​യ​ത്. വിവാഹം രജിസ്റ്റർ ചെയ്ത് മടങ്ങുന്പോൾ ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​ം. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ആ​ശു​പ​ത്രി​യി​ലെത്തിച്ചു​വെ​ങ്കി​ലും മ​രിച്ചു. ആ​സാം സ്വ​ദേ​ശി​നി പ്രി​യ​ങ്ക​ദാ​സാ​ണ് ഭാ​ര്യ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​വ്, നീ​ല​ക​ണ്ഠ​ൻ.