സൗ​ദി​യി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​തശ​രീ​രം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും
Thursday, June 20, 2019 10:45 PM IST
ക​ല്ല​ടി​ക്കോ​ട് : ലി​ഫ്റ്റ് ന​ന​ന്നാ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​രാ​കു​ർ​ശ്ശി സ്വ​ദേ​ശി പ​റ​യ​ൻകു​ന്ന​ത്ത് പി. ​കെ. മ​ധു(30 )വി​ന്‍റെ മൃ​ത​ദേ​ഹം ഇന്നു നാ​ട്ടി​ലെ​ത്തി​ക്കും. റി​യാ​ദി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തു വ​രിക​യാ​യി​രു​ന്നു. സൗ​ദി​ അ​റേ​ബി​യി​ലെ ജ​മീ​ൽ ക​ന്പ​നി​യു​ടെ റി​യാ​ദ് എ​ക്സി​റ്റ് ഷോ​റൂം ബി​ൽ​ഡി​ംഗിലെ മെയിന്‍റന​ൻ​സ് ക​രാ​റെ​ടു​ത്ത ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു മ​ധു. ഇന്നു പു​ല​ർ​ച്ചെ നാലിന് ​മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. അ​വി​വാ​ഹി​ത​നാ​ണ്. പ​രേ​ത​നാ​യ ശ്രീ​ധ​ര​നാ​ണ് പി​താ​വ് , അ​മ്മ :ദേ​വ​കി , സ​ഹോ​ദ​രി :പ്രി​യ.