കാ​ർ​ഷി​ക​വി​ക​സ​ന​ത്തി​ന് ക​ർ​ഷ​ക ഗ്രാ​മ​സ​ഭ​ക​ൾ
Sunday, June 23, 2019 11:06 PM IST
കോ​ട്ടോ​പ്പാ​ടം: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ഷ​ക ഗ്രാ​മ​സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ക്കും. 27 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഗ്രാ​മ​സ​ഭ​ക​ളി​ൽ തെ​ങ്ങു​ക​ർ​ഷ​ക​രു​ടെ ക്ല​സ്റ്റ​ർ രൂ​പീ​ക​ര​ണം, കൃ​ഷി​ഭ​വ​ൻ​വ​ഴി ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം, ച​ർ​ച്ച​ക​ൾ എ​ന്നി​വ ന​ട​ക്കു​ക​യും ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഗ്രാ​മ​സ​ഭ​ക​ളി​ൽ മു​ഴു​വ​ൻ ക​ർ​ഷ​ക​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അധികൃതർ അ​റി​യി​ച്ചു.

ക്ലാ​ർ​ക്കി​ന്‍റെ കു​റ​വ് സ്കൂൾ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നെ​ന്ന് പ​രാ​തി

അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ്റി സ്കൂ​ളി​ൽ നി​ല​വി​ലു​ള്ള ര​ണ്ട് ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ലും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി തു​ട​രു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഒ​രാ​ൾ പ്ര​സ​വാ​വ​ധി​യ്ക്കു ശേ​ഷ​മു​ള്ള അ​വ​ധി​യി​ലാ​ണ്. മ​റ്റൊ​രാ​ൾ ജോ​ലി​യ്ക്ക് ഹാ​ജ​രാ​കു​ന്നു​മി​ല്ല. ക്ലാ​ർ​ക്കി​ന്‍റെ ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​ന​ത്തി​നു​ള്ള നി​യ​മ​ന​ത്തി​നും സാ​ധ്യ​ത​യി​ല്ല.
പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ്, സ്കൂ​ൾ പ്ര​വേ​ശ​ന ജോ​ലി​ക​ൾ, ടി.​സി മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം, ഫീ​സ് പി​രി​ക്ക​ലും അ​ത് ട്ര​ഷ​റി​യി​ൽ അ​ട​ക്ക​ൽ, ശ​ന്പ​ള​ബി​ല്ല് ത​യ്യാ​റാ​ക്ക​ൽ, മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​യ്യാ​റാ​ക്കി ന​ൽ​ക​ൽ, ആ​റാം ​പ്ര​വൃ​ത്തി ദി​ന ജോ​ലി​ക​ൾ, സ്കോ​ള​ർ​ഷി​പ്പ് ഗ്രാ​ന്‍റ് വി​ത​ര​ണം മ​റ്റു ദൈ​നം​ദി​ന ഓ​ഫീ​സ് ജോ​ലി​ക​ൾ എ​ന്നി​വ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ​യും മ​റ്റ​ധ്യാ​പ​ക​രു​ടെ​യും ചു​മ​ലി​ലാ​ണ്. അ​ത് സ്കൂ​ളി​ന്‍റെ അ​ക്കാ​ദ​മി​ക നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. എ​ത്ര​യും വേഗം ഓ​ഫീ​സ് ക്ല​ാർ​ക്കി​ന്‍റെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.