മാ​ലി​ന്യം​നി​റ​ഞ്ഞ് കെ​ട്ടി​നി​ന്ന ക​നാ​ൽ​വെ​ള്ളം റോ​ഡി​ലേ​ക്കൊ​ഴു​കി; ഗതാഗതം തടസപ്പെട്ടു
Tuesday, June 25, 2019 1:21 AM IST
ചി​റ്റൂ​ർ: ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ബ്രാ​ഞ്ച് ക​നാ​ൽ മാ​ലി​ന്യം നി​റ​ഞ്ഞ് അ​ട​ഞ്ഞ് വെ​ള്ളം റോ​ഡി​ലൊ​ഴു​കി ദീ​ർ​ഘ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. റോ​ഡി​ൽ ഒ​ന്ന​രടിയോ​ളം വെ​ള്ളം ക​യ​റി​യ​ത് വാ​ഹ​ന​സ​ഞ്ചാ​രം ഏ​റെ ദു​ഷ്ക​ര​മാ​യി. റോ​ഡു​വ​ക്ക​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വി​ടു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ലാ​സ്റ്റിക്ക് ​ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച താ​ണ് ജ​ല​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ​ബ്രാ​ഞ്ച് ക​നാ​ലി​ൽ വെ​ള്ളം ഇ​റ​ക്കു​ന്പോ​ഴെ​ല്ലാം റോ​ഡി​ൽ കു​ളം പോ​ലെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തെ​കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് യാ​ത്ര​ക്കാ​ർ ന​ൽ​കു​ന്ന പ​രാ​തി​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന​തി​നാ​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.