ഇ​നീ​സി​യോ 2019 ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 25, 2019 1:21 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​മാ​യ ഇ​നീ​സി​യോ 2019 പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. അ​സ്ത​മി​ക്കാ​ത്ത ക​ഠി​നാ​ധ്വാ​നം നാം ​ശീ​ല​മാ​ക്ക​ണ​മെ​ന്നും സാം​സ്കാ​രി​ക​മാ​യും അ​ധ്യാ​ത്മി​ക​വു​മാ​യ സാ​ക്ഷ​ര​ത കൈ​വ​രി​ക്ക​ണ​മെ​ന്നും വി​കാ​രി ജ​ന​റാ​ൾ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ്വാ​ഗ​ത​വും ബി​ബി​എ മേ​ധാ​വി ഷൈ​ല​ജ മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.