ക​ന​ത്ത മ​ഴ: മേ​ലാ​മു​റി റോ​ഡ് ത​ക​ർ​ന്നു; യാത്ര ദുഷ്കരമായി
Tuesday, June 25, 2019 1:22 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ പു​ഞ്ച​ക്കോ​ട് മേ​ലാ​മു​റി റോ​ഡ് ത​ക​ർ​ന്നു . മ​ണ്ണാ​ർ​ക്കാ​ട് അ​ട്ട​പ്പാ​ടി റോ​ഡി​ലെ പു​ഞ്ച​ക്കോ​ട് ആ​യു​ർ​വേ​ദ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് മേ​ലാ​മു​റി വ​രെ പോ​കു​ന്ന മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡാ​ണ് മ​ഴ​യെ​തു​ട​ർ​ന്ന് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന് അ​രി​കു​ക​ളി​ൽ കൃ​ത്യ​മാ​യ മ​ഴ വെ​ള്ള​ച്ചാ​ലു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് റോ​ഡ് ത​ക​രാ​ൻ ഉ​ണ്ടാ​യ പ്ര​ധാ​ന കാ​ര​ണം. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നും ഒ​ഴു​കി വ​രു​ന്ന വെ​ള്ള​വും റോ​ഡി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം മൊ​ത്ത​മാ​യി റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ് . ഇ​തു​മൂ​ല​മാ​ണ് റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ദ്ധ​തി​യാ​യ പി​എം ജ​ഐ​സ്വൈ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഈ ​റോ​ഡ് നി​ർ​മ്മി​ച്ച​ത്. നി​ർ​മാ​ണം ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റോ​ഡ് ത​ക​ർ​ന്ന അ​വ​സ്ഥ​യാ​ണ്.
മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ മേ​ലാ​മു​റി, മെ​ഴു​കും​പാ​റ, ഹ​നു​മ​ന്ത​ൻ​മൂ​ല, ചേ​റും​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ബ​സ്സു​ക​ളും സ്കൂ​ൾ ബ​സ്സു​ക​ളും അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.
റോ​ഡ് ത​ക​ർ​ന്ന​ത് ഇ​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഈ ​റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്. റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പ​റ​ന്പി​ൽ കൂ​ടി​യാ​ണ് ആ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ന​ട​ന്നു പോ​കു​ന്ന​ത.് അ​ത് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി റോ​ഡു​ക​ൾ ആ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത.്