ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഭൂ​വു​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു
Wednesday, June 26, 2019 12:36 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഭൂ​വു​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പാ​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വ​ന്തം​ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ടാ​തി​രി​ക്കാ​ൻ ക​ർ​ഷ​ക​ർ കോ​ട​തി​യെ ശ​ര​ണം​പ്രാ​പി​ച്ചി​ട്ടു​ള്ള​ത്.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കാ​തെ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, ഒ​രേ സ്വ​ഭാ​വ​മു​ള്ള ഭൂ​മി ത​ന്നെ ത​രം​തി​രി​ച്ച് വി​ല നി​ശ്ച​യി​ക്കു​ന്ന സ​മീ​പ​നം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​കൂ​ടി മു​ന്നോ​ട്ടു​വ​ച്ചാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പാ​റ​യി​ൽ പ​റ​ഞ്ഞു.

ക​ണ്ണ​ന്പ്ര ഒ​ന്ന് വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 36-ൽ​പെ​ട്ട 475 ഏ​ക്ക​ർ ഭൂ​മി​യാ​ണ് വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 310 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ന​ട​ക്കു​ന്ന​ത്. 170 ക​ർ​ഷ​ക​രു​ടേ​താ​ണ് ഈ ​ഭൂ​മി.

തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള മേ​രി​ഗി​രി, ക​ല്ലി​ങ്ക​ൽ​പാ​ടം, പ​ന്ത​ലാം​പാ​ടം, വാ​ള​വു​ച്ച​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി പ​ര​ന്നു​കി​ട​ക്കു​ന്ന​ത്.

റ​ബ​ർ​തോ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ഴ​യും തെ​ങ്ങും ക​വു​ങ്ങും കു​രു​മു​ള​കു​മാ​യി വി​ള​ക​ൾ നി​റ​ഞ്ഞ ഏ​തു​വേ​ന​ലി​ലും ന​ല്ല നീ​രു​റ​വ​യു​ള്ള പ്ര​ദേ​ശ​മാ​ണ് ഇ​തെ​ല്ലാം.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2016 ജൂ​ലൈ 16നാ​ണ് മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഭൂ​വു​ട​മ​ക​ളു​ടെ പ്ര​ഥ​മ​യോ​ഗം ക​ണ്ണ​ന്പ്ര​യി​ൽ ന​ട​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ഭൂ​വു​ട​മ​ക​ളു​ടെ പ​രാ​തി​ക​ൾ​ക്കു പ​രി​ഹാ​രം​ക​ണ്ട് ഏ​റ്റ​വും ലി​ബ​റ​ലാ​യ സ​മീ​പ​ന​മാ​കും സ്വീ​ക​രി​ക്കു​ക​യെ​ന്നാ​ണ് അ​ന്ന​ത്തെ യോ​ഗ​ത്തി​ൽ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത രീ​തി​യി​ൽ ഭൂ​മി​ക്ക് നാ​മ​മാ​ത്ര​വി​ല ന​ല്കി​യാ​കി​ല്ല ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യെ​ന്നും മ​ന്ത്രി ഭൂ​വു​ട​മ​ക​ൾ​ക്ക് ഉ​റ​പ്പു ന​ല്കി​യി​രു​ന്ന​താ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ കു​റ​യാ​ത്ത വി​ല ഉ​റ​പ്പി​ക്കാ​മെ​ന്ന് മ​ന്ത്രി​പ​റ​ഞ്ഞ വാ​ക്ക് പി​ന്നീ​ടു​ണ്ടാ​യ ഭൂ​വി​ല നി​ശ്ച​യ ച​ർ​ച്ച​ക​ളി​ലൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഏ​തു​വി​ധേ​ന​യും ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന സ്ഥി​തി​യി​ലേ​ക്ക് ന​ട​പ​ടി നീ​ങ്ങു​ന്നു​വെ​ന്ന സ്ഥി​തി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നീ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പാ​റ​യി​ൽ പ​റ​ഞ്ഞു.

ര​ണ്ടാ​യി​രം കോ​ടി രൂ​പ​യാ​ണ് വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. കൊ​ച്ചി-​പാ​ല​ക്കാ​ട്-​കോ​യ​ന്പ​ത്തൂ​ർ വ്യ​വ​സാ​യ ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​റു​വ​രി​പ്പാ​ത​യോ​ര​ത്ത് വ്യ​വ​സാ​യ​പാ​ർ​ക്കി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

2016 ജൂ​ലൈ​യി​ൽ തു​ട​ങ്ങി​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ മൂ​ന്നു​വ​ർ​ഷ​മാ​കു​ന്പോ​ഴും ന​ട​പ​ടി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന​താ​ണ് ഭൂ​വു​ട​മ​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. അ​ഞ്ഞൂ​റേ​ക്ക​റോ​ളം വ​രു​ന്ന വ​ലി​യൊ​രു ഭൂ​പ്ര​ദേ​ശം പു​തു​വി​ള​ക​ൾ ഇ​റ​ക്കാ​തെ പൊ​ന്ത​ക്കാ​ടു ക​യ​റി അ​നാ​ഥാ​വ​സ്ഥ​യി​ലാ​ണ്.

സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​മ​ല്ലേ​യെ​ന്ന് ക​രു​തി ഭൂ​വു​ട​മ​ക​ളും സ്ഥ​ല​ത്ത് ഒ​ന്നും ചെ​യ്യു​ന്നി​ല്ല. ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന് വി​ല കി​ട്ടി​യി​ട്ടു​വേ​ണം മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഭൂ​മി​വാ​ങ്ങി പ​ല​ർ​ക്കും വീ​ടു​വ​യ്ക്കാ​ൻ. ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ മാ​റി​മാ​റി വ​രു​ന്പോ​ൾ ഭൂ​മി​വി​ല സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നെ​യും സം​ശ​യ​ങ്ങ​ളോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ നോ​ക്കി​ക്കാ​ണു​ന്ന​ത്.

2018 ഫെ​ബ്രു​വ​രി​യി​ൽ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭു​വു​ട​മ​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി മൂ​ന്നു കാ​റ്റ​ഗ​റി​യാ​ക്കി തി​രി​ച്ചു വി​ല നി​ശ്ച​യി​ക്കു​മെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടു​വ​ന്ന ക​ള​ക്ട​ർ കാ​റ്റ​ഗ​റി അ​ഞ്ചാ​ക്കി ഉ​യ​ർ​ത്തി.

ഭൂ​മി​ക്കു ക​ണ്ടെ​ത്തി​യ വി​ല​യും ന​ന്നേ താ​ഴ്ന്നു​പോ​കു​ക​യും ചെ​യ്തു. നാ​ട്ടി​ലെ വി​ക​സ​ന​ത്തി​നു ക​ർ​ഷ​ക​ർ എ​തി​രാ​ക​രു​തെ​ന്ന ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടൊ​യി​രു​ന്നു ഭൂ​മി​വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. എ​ന്നാ​ൽ ഇ​ത് ചൂ​ഷ​ണം ചെ​യ്ത് അ​സം​ഘ​ടി​ത​രാ​യ ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കാ​മെ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഭൂ​വു​ട​മ​ക​ൾ പ​റ​യു​ന്നു.