ദേ​ശീ​യ​പാ​ത വി​ക​സ​നം: എം​ഇ​എ​സ് കോളജ് സ്ഥ​ലം ന​ല്കും
Wednesday, June 26, 2019 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ഇ​എ​സ് കോ​ള​ജ് സ്ഥ​ലം​വി​ട്ടു​ത​രാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു. എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ ആ​ണ് സ്ഥ​ലം വി​ട്ടു​ന​ല്കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് കോ​ളേ​ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.

മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജി​നു​മു​ന്നി​ലെ ദേ​ശീ​യ പാ​ത യോ​ട് ചേ​ർ​ന്ന ഭാ​ഗ​മാ​ണ് റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ലാ​കാ​നാ​ണ് എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ സ​മ്മ​തി​ച്ച​താ​യി കോ​ളേ​ജ് ചെ​യ​ർ​മാ​ൻ കെ​സി​കെ സെ​യ്താ​ലി പ​റ​ഞ്ഞു.
എ​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജി​നു മു​ന്നി​ലെ ക​യ​റ്റം കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം എ​എ​ൽ​എ വി​ളി​ച്ച യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ക​യ​റ്റം താ​ഴ്ത്താ​നാ​വ​ശ്യ​മാ​യ വീ​തി ഈ ​ഭാ​ഗ​ത്ത് ഇ​ല്ലെ​ന്ന ദേ​ശീ​യ പാ​ത അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ്ഥ​ലം വി​ട്ടു​ന​ല്കാ​ൻ എം​ഇ​എ​സ് ത​യാ​റാ​യ​ത്.

റോ​ഡി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ക​ഴി​ഞ്ഞ​ദി​വ​സം എ​ൻ​എ​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ഭാ​ഗം ഇ​ന്ന​ലെ എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന കോ​ള​ജ് പ​രി​സ​ര​ത്ത് സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണെ​ന്ന് ദീ​പി​ക വാ​ർ​ത്ത ന​ല്കി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം​ഇ​എ​സ് അ​നു​കൂ​ല തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. ക​യ​റ്റം കു​റ​യു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ അ​പ​ക​ട​സാ​ധ്യ​ത​യും കു​റ​യും.