വി​വാ​ദ കാ​ർ​ട്ടൂ​ണ്‍ പു​ര​സ്കാ​രം പി​ൻ​വ​ലി​ക്ക​ണം: പാ​ല​ക്കാ​ട് രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Wednesday, June 26, 2019 12:36 AM IST
പാ​ല​ക്കാ​ട്: വി​വാ​ദ കാ​ർ​ട്ടൂ​ണ്‍ പു​ര​സ്കാ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം. ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വി​വാ​ദ കാ​ർ​ട്ടൂ​ണി​നു പു​ര​സ്കാ​രം ന​ല്കി​യ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ക​യും മ​ത​വി​ശ്വാ​സ​ത്തെ​യും വി​ശ്വാ​സ​പ്ര​തീ​ക​ങ്ങ​ളെ​യും മ്ലേ​ച്ഛ​വും അ​ശ്ലീ​ല​വു​മാ​യി ചി​ത്രീ​ക​രി​ച്ച കാ​ർ​ട്ടൂ​ണി​ന് അ​വാ​ർ​ഡ് ന​ല്കി​യ​തി​ലൂ​ടെ അ​ക്കാ​ദ​മി ഏ​റെ അ​പ​ല​പ​നീ​യ​മാ​യ പ്ര​വൃ​ത്തി​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ല​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ത് ല​ക്ഷ​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ മു​റി​വേ​ല്പി​ച്ചും വി​ശ്വാ​സ​ത്തെ ആ​ക്ഷേ​പി​ച്ചു​മാ​ക​രു​തെ​ന്നും സ​ർ​ക്കാ​രി​നു കീ​ഴി​ൽ പൗ​ര​ന്‍റെ നി​കു​തി​പ​ണം​കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും വി​കാ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ക​യും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്കു​ക​യും അ​നു​ശാ​സി​ക്കു​ക​യും ചെ​യ്യു​ന്ന മ​ത​വി​ശ്വാ​സ കാ​ര്യ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ​ചെ​ലു​ത്തു​ക​യും വേ​ണ​മെ​ന്നും നി​യ​മ​പ​ര​മാ​യ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ​പോ​ലും വീ​ഴ്ച വ​രു​ത്തു​ക​യും വി​ശ്വാ​സ​ത്തെ​യും മ​ത​ചി​ഹ്ന​ത്തെ​യും ആ​ക്ഷേ​പി​ച്ചു​ള്ള കാ​ർ​ട്ടൂ​ണി​ന് പു​ര​സ്കാ​രം ന​ല്കു​ക​യും ചെ​യ്ത ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​വാ​ർ​ഡ് പി​ൻ​വ​ലി​ക്കു​ക​യും വി​ശ്വാ​സി​ക​ളോ​ടു മാ​പ്പു​പ​റ​യു​ക​യും വേ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പ​ള്ളി പ്ര​മേ​യം അ​വ​തി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​റെ​ജി പെ​രു​ന്പി​ള്ളി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​റോ​സ് തോ​മ​സ്, അ​ജ​ണ്ട ക​മ്മി​റ്റി മെം​ബ​ർ കു​സു​മം ജോ​സ​ഫ്, ഡോ. ​ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.