ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Wednesday, June 26, 2019 12:36 AM IST
പാലക്കാട്: കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16ാം വാ​ർ​ഡാ​യ നാ​ട്ടു​ക​ൽ, മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡാ​യ ക​ടു​ക്കം​കു​ന്നം ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നാളെ ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രാ​യ സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, നി​യ​മാ​നു​സൃ​ത ക​ന്പ​നി​ക​ൾ, ബോ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​തേ ദി​വ​സം വോ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു.
പ്ര​സ്തു​ത വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​മാ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന മേ​ലാ​ധി​കാ​രി​ക​ൾ പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ പോ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കേ​ണ്ട​താ​ണ്.

സ​ഹ​ക​ര​ണ​നി​യ​മം വാ​ർ​ഷി​കാ​ഘോ​ഷം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ഹ​ക​ര​ണ നി​യ​മ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി 29ന് ​രാ​വി​ലെ 10ന് ​എ​ൻ.​എ​ൻ.​ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നോ​ക്ക​ക്ഷേ​മ, നി​യ​മ, സാം​സ്കാ​രി​ക, പാ​ർ​ലി​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി എ.​കെ.​ബാ​ല​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹ​ക​ര​ണ, ടൂ​റി​സം, ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​കും. എം​എ​ൽ​എ​മാ​രാ​യ ഷാ​ഫി പ​റ​ന്പി​ൽ, വി.​ജോ​യ്, മി​നി ആ​ന്‍റ​ണി, എ​സ്.​ഷാ​ന​വാ​സ്, ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.