ഭിന്നശേഷിക്കാർക്ക് കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ബ​ഡ്സ് സ്കൂ​ൾ തു​ട​ങ്ങി
Wednesday, June 26, 2019 12:38 AM IST
വ​ട​ക്ക​ഞ്ചേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ബ​ഡ്സ് സ്കൂ​ൾ തു​ട​ങ്ങി. കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ങ്ങി​യ സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടു​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​യ്ത​ല​വി, പി.​എ​ൻ.​ര​വീ​ന്ദ്ര​ൻ, ഷാ​ജി ഡാ​നി​യ​ൽ, എ​സ്.​രാ​ധാ​കൃ​ഷ​ണ​ൻ, ല​ളി​താ​ഭാ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ദി​ന​ത്തി​ൽ പ​തി​ന​ഞ്ച് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് സ്കൂ​ളി​ലെ​ത്തി​യ​ത്. ഇ​വ​രെ പ​ഠി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​നെ​യും ആ​യ​യെ​യും നി​യ​മി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള​ള യാ​ത്രാ​സൗ​ക​ര്യം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ല്കും.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഇ​രി​പ്പി​ട​ങ്ങ​ളും ഫ​ർ​ണീ​ച്ച​റു​ക​ളും സ്കൂ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​ന്ന​ലെ മു​ത​ല്ക്കാ​ണ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.