ആ​ദി​വാ​സി ഉ​ദ്യോ​ഗ​സ്ഥ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും: ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്
Wednesday, June 26, 2019 12:38 AM IST
അ​ഗ​ളി: എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും അ​ർ​ത്ഥ​പൂ​ർ​ണ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ​യും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ള​യും ഉ​ൾ​പ്പെ​ടു​ത്തി സം​വാ​ദ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് പ​റ​ഞ്ഞു.
അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ളെ​യും ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​രേ​വേ​ദി​യി​ൽ വി​ളി​ച്ചു​കൂ​ട്ടി ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ആ​ദി​വാ​സി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട മേ​ഖ​ല​യെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലാ​കാ​ല​ങ്ങ​ളി​ൽ നൂ​റു ക​ണ​ക്കി​ന് പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ അ​ട്ട​പ്പാ​ടി​യി​ലും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ ഫ​ല​മാ​യി ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി. എ​ന്നാ​ൽ ഇ​പ്പോ​ഴും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹം അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ഉ​ണ്ടെ​ന്ന​ത് യാ​ഥാ​ർ​ത്ഥ്യ​മാ​ണെ​ന്ന് ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് പ​റ​ഞ്ഞു. ആ​ദി​വാ​സി​ക​ളെ​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​രേ വേ​ദി​യി​ൽ എ​ത്തി​ക്കു​ന്പോ​ൾ യ​ഥാ​ർ​ത്ഥ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ത്തി​ന് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​ത്ത​രം പ​രി​പ​ടി​ക​ളി​ലൂ​ടെ കൈ​വ​രു​ന്ന​ത്. അ​വ​യ്ക്ക് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ കൂ​ടി കേ​ട്ട ശേ​ഷം സ​ർ​ക്കാ​രി​ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കും. ആ​ദി​വാ​സി​ക​ൾ​ക്കാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​ന്പോ​ൾ 25 വ​ർ​ഷം മു​ന്നി​ൽ കാ​ണ​ണ​മെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​കെ മോ​ഹ​ൻ കു​മാ​ർ പ​റ​ഞ്ഞു. ആ​ദി​വാ​സി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ ദ​ത്ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ക​മ്മീ​ഷ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ക​മ്മീ​ഷ​ൻ അം​ഗം പി. ​മോ​ഹ​ന​ദാ​സ് പ​റ​ഞ്ഞു. ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി ക​മ്മീ​ഷ​ൻ നി​ല​കൊ​ള്ളു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി എം ​എ​ച്ച്. മു​ഹ​മ്മ​ദ് റാ​ഫി, ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക്ക് ജോ​ർ​ജ്, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി​രേ​ശ​ൻ, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ കു​മാ​ർ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് രാ​മ​മൂ​ർ​ത്തി, ഐ. ​റ്റി. ഡി. ​പി പ്രോ​ജ​ക്റ്റ് ഓ​ഫീ​സ​ർ കൃ​ഷ്ണ​പ്ര​സാ​ദ്, ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ദി​വാ​സി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ആ​ദി​വാ​സി​ക​ൾ അ​വ​രു​ടെ വി​ഷ​മ​ത​ക​ൾ ക​മ്മീ​ഷ​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​ക​ൾ കേ​ട്ട് മ​റു​പ​ടി ന​ൽ​കി. ആ​ദി​വാ​സി​ക​ളു​ടെ പ​രാ​തി​ക​ളി​ൽ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ക​മ്മീ​ഷ​ൻ പി​ന്നീ​ട് പ​രി​ശോ​ധി​ക്കും.